ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ അധികാരം ഉറപ്പിക്കാനൊരുങ്ങി തൃണമൂൽ കോൺഗ്രസ്. 167 സീറ്റുകളിലാണ് തൃണമൂൽ കോൺഗ്രസിന്‍റെ മുന്നേറ്റം. ബി.ജെ.പിപ 122 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. 148 സീറ്റുകൾ നേടിയാൽ ഭരണം ഉറപ്പിക്കാം.
തമിഴ്നാട്ടിൽ വ്യക്തമായ ഭൂരിപക്ഷം ഉറപ്പാക്കി ഡി.എം.കെ മുന്നേറുകയാണ്. 137 സീറ്റുകളിലാണ് ഡി.എം.കെയുടെ മുന്നേറ്റം. കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകളാണ് ആവശ്യം. എൻ.ഡി.എയുടെ ഭാഗമായ എ.ഐ.എ.ഡി.എം.കെ 95 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.
അസമിൽ തുടക്കം മുതൽ നിലനിർത്തിയ ലീഡ് ബി.ജെ.പി തുടരുകയാണ്. 84 സീറ്റുകളിലാണ് അസമിൽ ബി.ജെ.പി ലീഡ് ചെയ്യുന്നത്. 41 സീറ്റുകളിലാണ് കോൺഗ്രസിന്‍റെ മുന്നേറ്റം. മറ്റുളളവർ ഒരു സീറ്റിലും ലീഡ് ചെയ്യുന്നു.
പുതുച്ചേരിയിൽ 12 സീറ്റുകളിൽ എൻ.ആർ.സി ലീഡ് ചെയ്യുന്നു. നാലു സീറ്റുകളിലാണ് കോൺഗ്രസിന്‍റെ ലീഡ്.
രാജ്യത്ത് കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വോട്ടെണ്ണൽ.
ബംഗാളിൽ 294 മണ്ഡലങ്ങളിലേക്കാണ് മത്സരം. കേവല ഭൂരിപക്ഷത്തിന് 148 സീറ്റുകൾ വേണം. തമിഴ്നാട്ടിൽ 234 മണ്ഡലങ്ങളിലും അസമിൽ126 മണ്ഡലങ്ങളിലേക്കും പുതുച്ചേരിയിൽ 30 മണ്ഡലങ്ങളിലേക്കുമാണ് മത്സരം.