റിയാദിലേ കാലിദിയ പാർക്കിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി മനോനില തെറ്റി രാവും പകലും അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ഇന്ത്യക്കാരനായ അശറഫിന്ന് സ്വാന്തനമേകി തൃശൂർ ജില്ലാ ഒ ഐ സി സി ജീവകാരുണ്യ പ്രവർത്തകൻ നേവൽ ഗുരുവായൂർ.
ഭക്ഷണമോ വെള്ളമോ ഇല്ലാതെ കഴിഞ്ഞിരുന്ന അഷ്റഫ് എന്ന ചെറുപ്പക്കാരന്റെ ദയനീയ സ്ഥിതി ഒഐസിസി പ്രസിഡന്റ് സുരേഷ് ശങ്കറും ജനറൽ സെക്രട്ടറി നാസർ വലപ്പാടിന്റെയും നിർദേശപ്രകാരം ഒഐസിസി തൃശൂർ ജില്ലാ കമ്മിറ്റി ജീവകാരുണ്യ കൺവീനർ നേവൽ ഗുരുവായുർ ഈ വിഷയം ഏറ്റെടുക്കുകയായിരുന്നു. അന്ന് മുതൽ എല്ലാ ദിവസവും നേവൽ ഗുരുവായൂർ അഷറഫിന് ഭക്ഷണം എത്തിക്കുകയും, ആകെ വൃത്തി ഹീനമായിരുന്ന അഷറഫിനെ കുളിപ്പിച്ച് മുടിയെല്ലാം നേവൽ തന്നെ വെട്ടികൊടുക്കുകയും ചെയ്തു .
അഷറഫിനോട് കൂടുതൽ കാര്യങ്ങൾ ചോദിക്കുമ്പോൾ പേര് അഷറഫ് എന്നും കൽക്കട്ട സ്വദേശി ആണെന്നും മാത്രം മനസിലാക്കാൻ കഴിഞ്ഞു.
അതിനെ തുടർന്ന് എംബസി യുമായും തർഹീലുമായും ബന്ധപ്പെട്ടുകൊണ്ട് അഷറഫിന്റെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുവാനുള്ള ശ്രമങ്ങൾ നേവൽ നടത്തിവരുന്നു. സൗദി വിസയിൽ വന്ന ആളെല്ലെന്നാണ് തർഹീലിൽ പരിശോധിച്ചപ്പോൾ മനസിലാക്കാൻ കഴിഞ്ഞത്. ഏതു രാജ്യകാരനെന്നു വ്യക്തമായ രേഖകൾ ഒന്നും തന്നെ ഇല്ലാത്തതിനാൽ എംബസിക്കും അഭയകേന്ദ്രം നൽകുന്നതിനു പരിമിതികൾ ഉണ്ട് എന്ന് അറിയിച്ചു. മനോരോഗിയാതിനാൽ തർഹീലിലെ സെല്ലിൽ ഇടാൻ പറ്റില്ല എന്ന് തർഹീൽ ഉദ്യഗസ്ഥരും അറിയിച്ചതിനെ തുടർന്ന് ഇപ്പോളും കാലിദിയ പാർക്കിൽ തന്നെ ആണ് അഷറഫ് കഴിഞ്ഞു കൂടുന്നത് .
ഭക്ഷണവും മറ്റും ഒഐസിസി തൃശൂർ ജില്ല കമ്മിറ്റി യുടെ നേതൃത്വത്തിൽ നേവൽ എത്തിച്ചു കൊടുക്കുന്നുണ്ട്.
ഇദ്ദേഹത്തിനു വേണ്ടുന്ന മതിയായ രേഖകൾ ശരിയാക്കുന്നതിനു വേണ്ടി ഇന്ത്യൻ എംബസിയുടെ ഭാഗത്ത് നിന്ന് ശ്രമിക്കന്നുണ്ട് എന്നും നേവൽ ഗുരുവായൂർ പറഞ്ഞു.
അഷറഫിനെ വെറെ രാജ്യത്ത് നിന്ന് ഇവിടെ കൊണ്ട് വന്ന് ഉപേക്ഷിച്ചതാകാനാണ് സാധ്യത എന്നും എത്രയും പെട്ടന്ന് അഷറഫിന്റെ രേഖകൾ കണ്ടെത്തി കുടുബത്തിൻ്റെ അടുത്തു എത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് താനെന്നും നേവൽ ഗുരുവായൂർ പറഞ്ഞു.