‘മ്മടെ തൃശ്ശൂര്‍ പൂരം’ ഡിസംബര്‍ നാലിന് ദുബായില്‍!

ദുബായ്: ദുബായിയെ താളമേളങ്ങളുടെ ആഘോഷം നിറഞ്ഞ പൂരപ്പറമ്ബക്കാനായി ‘മ്മടെ പൂരം’ എത്തുന്നു. ഇക്വിറ്റി പ്ളസ് അഡ്വര്ടൈസിങ്ങും MMDE Thrissur UAE -യും സംയുക്തമായി സംഘടിപ്പിക്കുന്ന ‘മ്മടെ തൃശ്ശൂര്‍ പൂരം ദുബായ് 2022’ ആഘോഷം ഡിസംബര് 4ന് ഞായറാഴ്ച ദുബായ് എത്തിസലാത്ത് അക്കാദമിയില്‍ അരങ്ങേറും.

മുന്‍വര്‍ഷങ്ങളിലെ പോലെ ഇത്തവണയും നാട്ടിലെ തൃശ്ശൂര്‍ പൂരത്തിന്റെ ആവേശവും പൊലിമയും ദുബായ് മണ്ണില്‍ പകര്‍ത്താന്‍ കഴിയുമെന്ന ആത്മവിശ്വാസം സംഘാടകര്‍ പങ്കുവെയ്ക്കുന്നു.

കൊടിയേറ്റം, ഇരുകോല്‍ പഞ്ചാരി മേളം, മഠത്തില്‍വരവു പഞ്ചവാദ്യം, കാവടിയാട്ടം, നാദസ്വരം, ഇലഞ്ഞിത്തറ പാണ്ടി മേളം, ഘോഷയാത്ര, സാംസ്കാരിക സമ്മേളനം, ലൈവ് ബാന്ഡ്, കൊടിയറക്കം എന്നിവ പൂരപ്പറമ്ബില്‍ അരങ്ങേറും. മേളലയങ്ങളുടെ വാദ്യഘോഷപ്പെരുമയില്‍ ആര്‍ത്തിരമ്ബുന്ന ജനസാഗരത്തോടൊപ്പം നൂറിലധികം വാദ്യകലാകാരന്മാരാണ് ‘മ്മടെ തൃശ്ശൂര്‍ പൂരത്തില്‍’ പങ്കെടുക്കുക. വിണ്ണില്‍ നിന്ന് താളക്രമങ്ങളെ വിരല്‍ത്തുമ്ബില്‍ സംയോജിപ്പിച്ച്‌ പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ പ്രവാസലോകത്ത് ആദ്യമായൊരുക്കുന്ന മട്ടന്നൂര്‍ സ്പെഷ്യല്‍ ഇരുകോല്‍ പഞ്ചാരി മേളം പരിപാടിയുടെ പ്രധാനാകര്‍ഷണമാണ്. പാറമേക്കാവിന്റെ പ്രമാണം വഹിക്കുന്ന ശ്രീ പറക്കാട്‌ തങ്കപ്പന്‍ മാരാരുടെ മേജര്‍ സെറ്റ് പഞ്ചവാദ്യവും ‘മ്മടെ തൃശ്ശൂര്‍ പൂരത്തിന്റെ’ മാറ്റുകൂട്ടും.

നൂറിലധികം കലാകാരന്‍മാരെ അണിനിരത്തി പത്മശ്രീ പെരുവനം കുട്ടന്‍ മാരാരുടെ നേതൃത്വത്തിലുള്ള ലോകപ്രശസ്തമായ ഇലഞ്ഞിത്തറ പാണ്ടി മേളം കാഴ്ച്ചക്കാരുടെ മനംനിറയ്ക്കും. പ്രശസ്ത പിന്നണി ഗായകരും സംസ്ഥാന പുരസ്ക്കാര ജേതാക്കളുമായ സൂരജ് സന്തോഷും നിത്യാ മാമനും ഒരുമിക്കുന്ന ലൈവ് ബാന്ഡ് മ്യൂസിക്ക് നൈറ്റും പരിപാടിയുടെ മേന്മയാണ്. കേളി, കാളകളി, ഘോഷയാത്ര, റോബോട്ടിക്ക് ആനകള്‍, തൃശ്ശൂര്‍ കോട്ടപ്പുറം ദേശം പുലിക്കളി, കരിയന്നൂര്‍ സഹോദരങ്ങളുടെ നാദസ്വര മേളം, കാവടിയാട്ടം, കുടമാറ്റം എന്നിവയും പൂര നഗരിയിലെത്തുന്നവര്ക്ക് ആസ്വദിക്കാം.

നിക്കായ് ആണ് ‘മ്മടെ തൃശൂര് പൂരത്തിന്റെ’ ടൈറ്റില്‍ സ്പോണ്‍സര്‍. ജിആര്‍ബി പ്യുവര്‍ ഗീ, ഇഗ്ലൂ ഐസ്ക്രീം, ഫില്‍മി, ഹോട്ട് പാക്ക്, വള്‍ക്കന്‍, ലെയ്ത്ത് ഇലക്‌ട്രോ മെക്കാനിക്കല്‍, യുഎക്യൂ ഫോംസ്, മിക്കാസ ഗ്രൂപ്പ്, ജെഎംജെ ഹൌസിങ് ലിമിറ്റഡ്, ഫോര്‍ട്ടെല്‍ ഗ്ലോബല്‍ എന്നിവര്‍ പരിപാടിയുടെ അസോസിയേറ്റ് സ്പോണ്സര്മാരാണ്. റസ്റ്റോറന്‍റ് പാര്‍ട്ണര്‍ ബാക്ക് വാട്ടേര്സ് റെസ്റ്റോറന്റ് ഉമ്മുല്ഖുവൈന് (Backwaters Restaurant).

ഹിറ്റ് 96.7, ഡെയ്ലിഹണ്ട്, ഗള്ഫ് മാധ്യമം, സീ കേരളം എന്നിവയാണ് മീഡിയ പാര്‍ട്ണര്‍മാര്‍. ഇക്വിറ്റി പ്ളസ് അഡ്വര്ടൈസിങ്ങും മ്മടെ തൃശൂരുമാണ് പരിപാടി സംഘടിപ്പിക്കുന്നത്. മ്മടെ തൃശൂര് പൂരം ടിക്കറ്റുകള്‍ പ്ലളാറ്റിനം ലിസ്റ്റ് ടിക്കറ്റ്സ്
( https://platinumlist.net/) എന്ന ഓണ്‍ലൈന്‍ സൈറ്റില്‍ ലഭ്യമാണ്. സിംഗിള്‍ എന്ട്രി ടിക്കറ്റിന് 60 യുഎഇ ദിര്‍ഹവും നാല് പേര്‍ക്ക് എന്ട്രി ലഭിക്കുന്ന ഗ്രൂപ്പ് ടിക്കറ്റിന് 210 യുഎഇ ദിര്‍ഹവുമാണ് നിരക്കുകള്‍.

spot_img

Related Articles

Latest news