തിരുവനന്തപുരത്ത് അച്ഛൻ മകനെ കുത്തി കൊലപ്പെടുത്തി

തിരുവനന്തപുരത്ത് അച്ഛൻ മകനെ കുത്തി കൊലപ്പെടുത്തി. നെയ്യാറ്റിൻകര ഓലത്താന്നി പാതിരശേരി സ്വദേശി അരുൺ (30) ആണ് കുത്തേറ്റ് മരിച്ചത്. കൊല്ലപ്പെട്ട അരുണിൻ്റെ അച്ഛൻ ശശിധരൻനായർ (60) പൊലീസ് കസ്റ്റഡിയിലാണ്.

ഇന്നലെ രാത്രിയായിരുന്നു അച്ഛൻ മകനെ കൊലപ്പെടുത്തിയത്.
വീടിനുള്ളിൽ നിന്നുമാണ് അരുണിന്റെ മൃതദേഹം കണ്ടെത്തിയത്. മദ്യപിച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നറിയുന്നു. അച്ഛൻ ശശിധരൻ നായരെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരുന്നു. നിർമ്മാണ തൊഴിലാളിയാണ് അരുൺ. ശശിധരൻ നായർ ഹോട്ടൽ തൊഴിലാളിയുമാണ്. കുത്തേറ്റ് രക്തം വാർന്ന നിലയിൽ അരുണിനെ നെയ്യാറ്റിൻകര ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിരിച്ചിരിക്കുകയാണ്. വീട്ടിൽനിന്ന് കുത്താൻ ഉപയോഗിച്ചതെന്ന് കരുതുന്ന കത്തി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

spot_img

Related Articles

Latest news