തിരുവനന്തപുരത്ത് റേവ് പാർട്ടി : സ്ത്രീകൾ ഉൾപ്പടെ ഇരുപത് പേർ കസ്റ്റഡിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം പൂവാറിലെ റിസോർട്ടിൽ ലഹരിപാർട്ടിയിൽ എക്സൈസ് റെയ്ഡ്. പൂവാറിലൂള്ള കാരക്കാട്ടിൽ എന്ന റിസോർട്ടിലാണ് ലഹരിപാർട്ടി നടന്നത്. സ്ത്രീകൾ ഉൾപ്പടെ ഇരുപതോളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

എക്സൈസ് എൻഫോഴ്സ്മെന്റ് സംഘം നടത്തിയ റെയ്ഡിൽ എംഡിഎംഎ ഉൾപ്പെടെയുള്ള മാരക ലഹരി വസ്തുക്കളും പിടിച്ചെടുത്തു. ശനിയാഴ്ച രാത്രി മുതൽ റേവ് പാർട്ടി നടക്കുന്ന രഹസ്യം വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.

തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലും റിസോർട്ടുകളിലും റേവ് പാർട്ടികൾ നടക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ചില കേന്ദ്രങ്ങൾ നിരീക്ഷണത്തിലായിരുന്നു. ടൂറിസ്റ്റുകളെന്ന വ്യാജേനയാണ് റെയ്ഡ് നടന്ന റിസോർട്ടിലെത്തിയത്. റിസോർട്ട് ഒരു ദ്വീപിലായതിനാൽ ബോട്ടിലായിരുന്നു വന്നത്.

റെയ്ഡിൽ ഇരുപതോളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എംഡിഎംഎ, പിൽസ്, ക്രിസ്റ്റൽ, സ്റ്റാമ്പ്, കഞ്ചാവ്, ഹാഷിഷ് ഓയിൽ തുടങ്ങി വസ്തുക്കളടക്കം ഇവിടെ നിന്ന് കണ്ടെത്തി.

ഇന്നലെ രാത്രി മുതലാണ് പാർട്ടി ആരംഭിച്ചത്. ആരെല്ലാം ഏതെല്ലാം രീതിയിൽ പങ്കാളിത്തം വഹിച്ചുവെന്നത് പരിശോധിക്കും. ഇതിനായി സിസിടിവി ദൃശ്യങ്ങൾ കണ്ടെടുത്തിട്ടുണ്ട്’റെയ്ഡിൽ പങ്കെടുത്ത എക്സൈസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ആര്യനാട് സ്വദേശി അക്ഷയ് മോഹൻ, കണ്ണാന്തുറ സ്വദേശി പീറ്റർ ഷാൻ തുടങ്ങിയവരാണ് പാർട്ടി സംഘടിപ്പിച്ചത്.

spot_img

Related Articles

Latest news