അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വ്യക്തമായ ലീഡുമായി റിപ്പബ്ലിക്കന്‍ സ്ഥാനാർത്ഥി ഡൊണാള്‍ഡ് ട്രംപ്. 267 ഇലക്ട്രല്‍ വോട്ടുകളാണുള്ളത് ട്രംപ് ഇതുവരെ നേടിയത്. എതിരാളിയും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയുമായ കമല ഹാരീസ് ഇതുവരെയായി സ്വന്തമാക്കിയത് 214 ഇലക്ട്രല്‍ വോട്ടുകളുമാണ്. പ്രധാനപ്പെട്ട “ചാഞ്ചാട്ട” സംസ്ഥാനങ്ങളിലും ട്രംപിന് ലീഡ് നേടാന്‍ കഴിയുന്നുവെന്നത് റിപ്പബ്ലിക്കുകളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു.
ഫലം അറിയാനുള്ള സംസ്ഥാനങ്ങളില്‍ പെന്‍സില്‍വാനിയ, ജോർജിയ, മിഷിഗണ്‍, അരിസോണ, വിസ്കോൺസിൻ, മിഷിഗണ്‍ എന്നിവിടങ്ങളിലാണ് ട്രംപ് മുന്നിട്ട് നില്‍ക്കുന്നത്. ഇതില്‍ തന്നെ ഏറ്റവും വാശിയേറിയ പോരാട്ടം നടന്നത് പെന്‍സില്‍വാനിയയിലായിരുന്നു. 19 ഇലക്ട്രല്‍ വോട്ടുകളുള്ള സംസ്ഥാനം പിടിക്കാന്‍ സാധിച്ചതോടെയാണ് ട്രംപിന്റെ ലീഡ് നില 267 ലേക്ക് ഉയർന്നത്. 270 വോട്ടുകളാണ് അമേരിക്കയില്‍ പ്രസിഡന്റ് പദത്തിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ വേണ്ട കേവല ഭൂരിപക്ഷം. അതായത് ഇനി മുന്ന് വോട്ട് കൂടി നേടിയാല്‍ ട്രംപ് വിജയം ഉറപ്പിക്കും.
കഴിഞ്ഞ തവണ ജോ ബൈഡനൊപ്പമായിരുന്നു പെന്‍സില്‍വാനിയ നിലനിന്നത്. പെന്‍സില്‍വാനിയ പിടിക്കുന്ന സ്ഥാനാർത്ഥി അമേരിക്കന്‍ പ്രസിഡന്റാകും എന്നതാണ് ചരിത്രം. മുഴുവന്‍ വോട്ടും എണ്ണി കഴിഞ്ഞപ്പോള്‍ 50.8 ശതമാനം വോട്ടുകളാണ് റിപ്പബ്ലിക്കന്‍ പാർട്ടി സ്ഥാനാർത്ഥിക്ക് ലഭിച്ചത്. എതിരാളി കമലഹാരിസിന് 48.8 ശതമാനം വോട്ടുകള്‍ നേടാന്‍ സാധിച്ചു. ട്രംപിന് 3458229 വോട്ടും കമല 3377674 വോട്ടുമാണ് സ്വന്തമാക്കിയത്.
കഴിഞ്ഞ തവണ ജോ ബൈഡനൊപ്പമായിരുന്നു പെന്‍സില്‍വാനിയ നിലനിന്നത്. പെന്‍സില്‍വാനിയ പിടിക്കുന്ന സ്ഥാനാർത്ഥി അമേരിക്കന്‍ പ്രസിഡന്റാകും എന്നതാണ് ചരിത്രം. 89 ശതമാനം വോട്ടുകള്‍ എണ്ണിയപ്പോള്‍ 50.8 ശതമാനം വോട്ടുകളാണ് റിപ്പബ്ലിക്കന്‍ പാർട്ടി സ്ഥാനാർത്ഥിക്ക് ലഭിച്ചത്. എതിരാളി കമലഹാരിസിന് 48.1 ശതമാനം വോട്ടുകള്‍ നേടാന്‍ സാധിച്ചു. ട്രംപിന് 3178244 വോട്ടും കമല 3016316 വോട്ടുമാണ് സ്വന്തമാക്കിയത്.