റിയാദ്: അമേരിക്കയുമായി 300 ബില്യണ്‍ ഡോളറിന്‍റെ കരാർ ഒപ്പിട്ടതായി സ്ഥിരീകരിച്ച് സൗദി കിരീടാവകാശി. ഇതോടെ മധ്യ-പൂർവേഷ്യയിലെ അമേരിക്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി സൗദി മാറിയിരിക്കുകയാണ്.കരാർ പ്രകാരം ഊബർ ഈ വർഷം സൗദി അറേബ്യയില്‍ ഡ്രൈവറില്ലാ കാറുകള്‍ ഇറക്കും. പിന്നാലെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്‍മാനെ പുകഴ്ത്തിയ ഡോണള്‍ഡ് ട്രംപ്, അദ്ദേഹത്തെ പോലെ മാറ്റാരുമില്ല എന്നാണ് പറഞ്ഞത്.
മിഡില്‍ ഈസ്റ്റിന്‍റെ ഭാവി ഇവിടെ തുടങ്ങുകയാണെന്നും ട്രംപ് പറഞ്ഞു. റിയാദ് ആഗോള ബിസിനസ് ഹബ്ബായി മാറും. ഇറാനുമായി ധാരണയില്‍ എത്താൻ ആഗ്രഹമുണ്ട്. സിറിയയിലെ പുതിയ സർക്കാർ രാജ്യത്തെ നന്നായി നയിക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു. അമേരിക്ക സിറിയയുമായി ബന്ധം പുനഃസ്ഥാപിച്ചു തുടങ്ങിയിരിക്കുന്നു. സിറിയക്ക് മേലുള്ള ഉപരോധം പിൻവലിക്കുമെന്ന് ട്രംപ് ഉറപ്പുനല്‍കി. ഉപരോധം ക്രൂരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞതിനെ കരഘോഷത്തോടെയാണ് ജനം സ്വീകരിച്ചത്. സൗദിയെ സംരക്ഷിക്കാനായി പ്രതിരോധം തീർക്കൻ മടിക്കില്ല. അമേരിക്കയെയോ പങ്കാളികളെയോ ഭീഷണിപ്പെടുത്തുന്നവർ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് ട്രംപിന്‍റെ മുന്നറിയിപ്പ്.