ട്രംപിനെ രണ്ടു വര്‍ഷത്തേക്ക് ഫേസ് ബുക്കില്‍നിന്ന് പുറത്താക്കി

വാഷിംഗ്ടണ്‍- യു.എസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അക്കൗണ്ട് ഫേസ് ബുക്ക് രണ്ട് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. ജനുവരി ആറിന് യു.എസ് കാപിറ്റോള്‍ ഹില്ലിലുണ്ടായ സംഘര്‍ഷത്തിനു പിന്നാലെ ട്രംപിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത തീരുമാനം കമ്പനിയുടെ സ്വതന്ത്ര ബോര്‍ഡ് ശരിവെച്ചു.

അതേസമയം, അക്കൗണ്ടിന് അനിശ്ചിതകാലത്തേക്ക് നിരോധം ഏര്‍പ്പെടുത്തുന്നത് ശരിയല്ലെന്ന് ബോര്‍ഡ് അഭിപ്രായപ്പെട്ടു. ആറു മാസത്തെ സമയം നല്‍കി തീരുമാനമെടുക്കണമെന്നാണ് നിര്‍ദേശം.

എന്നാല്‍ ട്രംപിനെ 2023 ജനുവരി വരെ പുറത്താക്കുമെന്നാണ് കരുതുന്നത്.
രാഷ്ട്രീയ നേതാക്കള്‍ക്കും തെരഞ്ഞെടുക്കപ്പെടുന്ന ഭാരവാഹികള്‍ക്കും പ്രത്യേക പരിഗണന നല്‍കുന്നത് ഫേസ് ബുക്ക് അവസാനിപ്പിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയാണ് ട്രംപിന്റെ കാര്യത്തില്‍ തീരുമാനം വന്നത്.

spot_img

Related Articles

Latest news