വെനിസ്വേലൻ പ്രസിഡന്റും ഭാര്യയും അമേരിക്കയുടെ പിടിയില്‍, ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച്‌ ട്രംപ്

വാഷിംഗ്ടൺ: വെനിസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടിയെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.ഇരുവരെയും രാജ്യത്തിനു പുറത്തെത്തിച്ചെന്നും ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു.

ആക്രമണത്തിന്റെ വിശദാംശങ്ങള്‍ പങ്കുവെക്കുന്നതിനായി ഫ്ലോറിഡയിലെ മാർ എ ലാഗോയില്‍ പ്രത്യേക വാർത്താ സമ്മേളനം ട്രംപ് വിളിച്ചിട്ടുണ്ട്. വെനസ്വേലയുടെ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ശനിയാഴ്ച പുലർച്ചയോടെയാണ് അമേരിക്ക വ്യോമാക്രമണം നടത്തിയത്.

നിരവധി ഉഗ്രസ്ഫോടനങ്ങളാണ് കാരക്കാസില്‍ അടക്കമുണ്ടായതെന്നാണ് റിപ്പോർട്ട്. ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. കാരക്കാസ്, മിറാൻഡ, അറാഹുവ, ലാഗുവൈറെ സംസ്ഥാനങ്ങളിലാണ് ആക്രമണമുണ്ടായതെന്ന് വെനസ്വേല പ്രസ്താവനയില്‍ അറിയിച്ചു.

spot_img

Related Articles

Latest news