ടെക്സാസിലെ ലൂയിസ് തുസാദ്സ് മെഴുക് മ്യൂസിയത്തിലെ യു എസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതിമ മാറ്റി. വരുന്നവരും പോകുന്നവരും ട്രംപിനെ കൈകാര്യം ചെയ്യാന്‍ തുടങ്ങിയതോടെയാണ് പ്രതിമ മാറ്റാന്‍ തീരുമാനമായത്.
പ്രതിമയുടെ മുഖത്ത് ഇടിക്കുകയും മെഴുക് അടര്‍ത്തിയെടുക്കുന്നതും പതിവായി. ഇതോടെ പ്രതിമയ്ക്ക് നിരവധി കേടുപാടുകള്‍ സംഭവിച്ചു. മുഖത്താണ് കൂടുതല്‍ കേടുപാടുകള്‍ പറ്റിയിരിക്കുന്നത്. പ്രതിമയ്ക്ക് നേരെ ആക്രമണം ശക്തമായതോടെ പ്രതിമയെ സ്റ്റോറേജ് മുറിയിലേക്ക് മാറ്റുകയായിരുന്നു.
അതേസമയം യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മെഴുകുപ്രതിമ നിര്‍മാണം പുരോഗമിക്കുകയാണെന്നും ഉടന്‍ മ്യൂസിയത്തിലെത്തുമെന്നും അധികൃതര്‍ അറിയിച്ചു. ബൈഡന്റെ പ്രതിമ സ്ഥാപിച്ചതിന് ശേഷം ട്രംപിന്റെ പ്രതിമ മ്യൂസിയത്തില്‍ തിരിച്ചെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.