ബെഗളുരു: ബെംഗളൂരുവിലെ കെഎസ്ആര് റെയില്‍വേ സ്റ്റേഷനില്‍ തുരങ്ക അക്വേറിയമൊരുക്കി. ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷന് ഡെവലപ്മെന്റ് കോര്പ്പറേഷന് ലിമിറ്റഡ് (ഐആര്എസ്ഡിസിഎല്) ആണ് രാജ്യത്ത് ആദ്യമായി റെയില്‍വേ സ്റ്റേഷനോട് അനുബന്ധിച്ച് തുരങ്ക അക്വേറിയം സജ്ജീകരിച്ചത്.
കഴിഞ്ഞ നവംബറില്‍ ആരംഭിച്ച അക്വേറിയം നിര്‍മാണം 7 മാസങ്ങള്‍ കൊണ്ടാണ് പൂര്‍ത്തിയായത്. 25 രൂപയാണ് പ്രവേശന ഫീസായി നിശ്ചയിച്ചിട്ടുള്ളത്. 120 ഇനം മത്സ്യങ്ങളാണ് ഇവിടെയുള്ളത്. അധികവും വിദേശ ഇനങ്ങളാണ്.