പുനസമാഗമത്തിന്റെ യഥാര്‍ത്ഥ കഥയാണിത്.
ഈ കഥ ലോകത്തെ അറിയിച്ചതും അവരില്‍ ഒരാള്‍ തന്നെ. ഹൃദ്യമായ ഫേസ്ബുക്ക് കുറുപ്പിലൂടെ തങ്ങളുടെ കഥ ലോകത്തോട് പങ്കുവച്ചു. വിധിവൈപര്യങ്ങളെ മറികടന്ന് സഹോദരിയെ തേടിപ്പിടിച്ച് ഒരു യുവതിയുടെ കഥ, അനാഥാലയത്തില്‍ ജന്മം കൊടുത്തവര്‍ ഉപേക്ഷിച്ചപ്പോള്‍ കര്‍മ്മം കൊണ്ട് ദേവതുല്യമായ മാതാപിതാക്കളായി ഈ രണ്ടു കുഞ്ഞുങ്ങളെ വളര്‍ത്തിയ ദമ്ബതിമാരുടെ കഥ. സഹോദരിയെ തേടിപ്പിടിക്കാന്‍ ഇറങ്ങി പുറപ്പെട്ട ജീവിതപങ്കാളിക്ക് സര്‍വ പിന്തുണയും നല്‍കിയ ഭര്‍ത്താവിന്റെ കഥ. അങ്ങനെ അങ്ങനെ ഒരുപാട് കൂടിച്ചേരലുകളുടെ കഥയാണിത്.
ജനിച്ച് ദിവസങ്ങള്‍ക്കിപ്പുറം അനാഥാലയത്തില്‍ ഉപേക്ഷിക്കപ്പെട്ട രണ്ടു പെണ്‍കുഞ്ഞുങ്ങള്‍. ഒരാളെ മൂന്നാം മാസവും മറ്റൊരാളെ ആറാം മാസവും കുട്ടികള്‍ ഇല്ലാതിരുന്ന രണ്ടു ദമ്ബതിമാര്‍ ദത്തെടുത്തു. വളര്‍ച്ചയുടെ ഒരു ഘട്ടത്തിലും തങ്ങളുടെ പൂര്‍വ്വ ചരിത്രമോ ഇരട്ടകള്‍ ആണെന്നോ ഇരുവര്‍ക്കും അറിയില്ലായിരുന്നു. ഇവരില്‍ ഒരാളായ വിജയലക്ഷ്മിക്ക് അവളെ ദത്തെടുത്തതാണെന്ന് മാതാപിതാക്കള്‍ പറഞ്ഞ് അറിയമായിരുന്നു. പഠിച്ചു വളര്‍ന്ന് ഉദ്യോഗസ്ഥയായപ്പോള്‍ തനിക്ക് പുതുജീവന്‍ സമ്മാനിച്ച അനാഥാലയം അവള്‍ ഇടയ്ക്കിടെ സന്ദര്‍ശിച്ചിരുന്നു. ഇത്തരത്തില്‍ ഒരു സന്ദര്‍ശന വേളയില്‍ യാദൃശ്ചികമായി കിട്ടിയ ഒരു അറിവാണ് തനിക്കൊരു ഇരട്ട സഹോദരി ഉണ്ട് എന്നത്. അന്നുമുതല്‍ നിശ്ചയദാര്‍ഢ്യത്തോടെ തന്റെ കൂടെപ്പിറപ്പിനായി അവള്‍ തിരച്ചില്‍ ആരംഭിച്ചു. അഞ്ചുവര്‍ഷത്തെ തിരച്ചിലിന് ഒടുവില്‍ കോട്ടയത്ത് ഒരു സ്വാശ്രയ കോളജില്‍ അധ്യാപികയായ സ്വന്തം സഹോദരി ദിവ്യശ്രീയെ വിജയലക്ഷ്മി കണ്ടെത്തി. എന്റെ സ്വന്തം രക്തത്തില്‍ പിറന്ന ഒരു ഇരട്ട സഹോദരി കൂടിയുണ്ടെന്നു അറിഞ്ഞ വര്‍ഷമായിരുന്നു ഈ 2022