മുക്കം: സൗത്ത് കൊടിയത്തൂരിലെ വിദ്യാഭ്യാസ സാംസ്കാരിക സാമൂഹ്യ സേവന മേഖലകളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഇരട്ടക്കുളങ്ങര റസിഡൻസ് അസോസിയേഷൻ ഉന്നതിയിൽ എത്തിയ പ്രതിഭകളെ ആദരിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി എം എസ് ഡബ്ലിയു ബിരുദത്തിൽ ഒന്നാം റാങ്ക് നേടിയ കുളങ്ങര ജബ്ബാർ, റൈഹാനത്ത് എന്നിവരുടെ മകൾ കെ.സിൽനയെയും മലപ്പുറം മഅ്ദിൻ അക്കാദമിയിൽ നിന്നും വിശുദ്ധ ഖുർആൻ പൂർണ്ണമായി മനപ്പാഠമാക്കിയ കണ്ണാട്ടിൽ അബ്ദുൽ ഗഫൂർ ഹസീന മകൻ മുഹമ്മദ് ഹാഷിറിനെയും ആദരിച്ചു. അസോസിയേഷൻ പ്രസിഡണ്ട് കുഞ്ഞോയി മാസ്റ്റർ അധ്യക്ഷനായിരുന്നു. എം അഹ്മദ് കുട്ടി മദനി മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷൻ ജനറൽ സെക്രട്ടറി എം സി.മുഹമ്മദ് അൻവർ മാസ്റ്റർ, പി.സി. അബൂബക്കർ മാസ്റ്റർ, പി ബഷീറുദ്ധീൻ മാസ്റ്റർ, പി അബ്ദുൽ ഹഖ്, കെ അബ്ദു മാസ്റ്റർ,ശരീഫ ഹഖ്, കണ്ണഞ്ചേരി അബ്ദുസ്സലാം മാസ്റ്റർ, പി അബ്ദുറഹിമാൻ, വി സുബൈർ എന്നിവർ സംസാരിച്ചു. കെ. സിൽന, മുഹമ്മദ് ഹാഷിർ എന്നിവർ മറുമൊഴി നടത്തി.