കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തിയ രണ്ട് പേർ പിടിയിൽ

സുൽത്താൻബത്തേരി: മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റിൽ വച്ച് ഉച്ചക്ക് 12 മണിയോടെ മൈസൂരിൽ ഭാഗത്ത്‌ നിന്നും വന്ന മാരുതി സ്വിഫ്റ്റ് കാറിൽ അതിമാരക മയക്കുമരുന്നായ MDMA (4 gms)കടത്തി കൊണ്ടുവന്നതിന് രണ്ടുപേരെ പിടികൂടി.

ഹെനിൻ മൊഹമ്മദ്‌ ( 20), ബീവി മഹൽ, പന്നിയങ്കര, പന്നിയങ്കര വില്ലേജ്, കോഴിക്കോട് എന്നയാളെയും ജോയൽ റോയ് (:20) മഞ്ഞളി ഹൗസ്, വാടാനപ്പള്ളി വില്ലേജ്, ചാവക്കാട് താലൂക്ക്, തൃശ്ശൂർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 10 വർഷം വരെ തടവ്ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

പ്രതികളെയും വാഹനമടക്കം തൊണ്ടിമുതലുകളും തുടർ നടപടികൾക്കായി ബത്തേരി റേഞ്ച് ഓഫീസിൽ ഹാജരാക്കി. എക്‌സൈസ് ഇൻസ്‌പെക്ടർ .പി. ബാബുരാജിന്റെ നേതൃത്വത്തിലുള്ള പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ എം..ബി. ഹരിദാസൻ, കെ. കെ. അജയകുമാർ സി. ഇ. ഒ സി.സുരേഷ്, അമൽദേവ് എന്നിവർ പങ്കെടുത്തു.

spot_img

Related Articles

Latest news