പാലക്കാട്: രണ്ട് ഉത്സവ കാല ട്രെയിനുകൾ കൂടി ആരംഭിക്കുന്നു.
തിരുവനന്തപുരം – നിസാമുദീൻ , കൊച്ചുവേളി -കോര്‍ബ എന്നീ റൂട്ടുകളിൽ ആണ് ട്രെയിനുകൾ ആരംഭിക്കുന്നത്.
തിരുവനന്തപുരം – നിസാമുദ്ദീന്‍ – തിരുവനന്തപുരം പ്രതിവാര സൂപ്പര്‍ഫാസ്റ്റ് സ്പെഷല്‍ (പാലക്കാട് ജങ്ഷന് – കട്പാടി വഴി) ഏപ്രില്‍ 13ന് സര്‍വിസ് ആരംഭിക്കും. 06167 തിരുവനന്തപുരം -നിസാമുദ്ദീന്‍ വീക്ക്ലി സൂപ്പര്‍ ഫാസ്റ്റ് സ്പെഷല്‍ ചൊവ്വാഴ്ചകളില്‍ ഉച്ചക്ക് 2.15ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട്, വ്യാഴാഴ്ചകളില്‍ വൈകീട്ട് 5.50ന് നിസാമുദ്ദീനിലെത്തും.
06168 നിസാമുദ്ദീന്‍ -തിരുവനന്തപുരം പ്രതിവാര സൂപ്പര്‍ ഫാസ്റ്റ് സ്പെഷല്‍ ഏപ്രില്‍ 16 മുതല്‍ സര്‍വിസ് ആരംഭിക്കും. വെള്ളിയാഴ്ചകളില്‍ പുലര്‍ച്ച 05.10ന് നിസാമുദ്ദീനില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍, ഞായറാഴ്ചകളില്‍ രാവിലെ 07.05ന് തിരുവനന്തപുരത്ത് എത്തും.
02648 കൊച്ചുവേളി -കോര്‍ബ ദ്വൈവാര സൂപ്പര്‍ഫാസ്റ്റ് ഫെസ്റ്റിവല്‍ സ്പെഷല്‍ ഏപ്രില്‍ 12ന് സര്‍വിസ് തുടങ്ങും. തിങ്കളാഴ്ചയും വ്യാഴാഴ്ചയും രാവിലെ 6.15ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെട്ട്, ബുധന്‍, ശനി ദിവസങ്ങളില്‍ പുലര്‍ച്ച മൂന്നിന് കോര്ബയിലെത്തും.
02647 കോര്‍ബ- കൊച്ചുവേളി ദ്വൈവാര സൂപ്പര്‍ഫാസ്റ്റ് ഫെസ്റ്റിവല്‍ സ്പെഷല്‍ ഏപ്രില്‍ 14 മുതല്‍ സര്‍വിസ് ആരംഭിക്കും. ബുധന്‍, ശനി ദിവസങ്ങളില്‍ വൈകീട്ട് 7.40ന് കോര്‍ബയില്‍നിന്ന് പുറപ്പെടും. വെള്ളി, തിങ്കള്‍ ദിവസങ്ങളില്‍ വൈകീട്ട് 4.20ന് കൊച്ചുവേളിയില്‍ എത്തും.