വിമാനത്തിനുള്ളില്‍ അതിക്രമം;എയര്‍ ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ രണ്ട് വിദേശ ടൂറിസ്റ്റുകളെ വിമാനത്തില്‍ നിന്നും ഇറക്കി വിട്ടു

ന്യൂഡല്‍ഹി: എയര്‍ ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ രണ്ട് വിദേശ ടൂറിസ്റ്റുകളെ വിമാനത്തില്‍ നിന്നും ഇറക്കി വിട്ടു . ഗോവ-മുംബൈ ഗോ ഫസ്റ്റ് വിമാനത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. എയര്‍ ഹോസ്റ്റസ് അടുത്തിരിക്കണമെന്ന് നിര്‍ബന്ധം പിടിക്കുകയും അശ്ലീല ചുവയോടെ സംസാരിച്ചെന്നുമാണ് വിദേശികളായ യാത്രക്കാര്‍ക്കെതിരായ പരാതി. യാത്രക്കാര്‍ക്ക് സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനിടെയായിരുന്നു മോശം പെരുമാറ്റം. വിദേശികളുടെ പെരുമാറ്റത്തെ വിമാനത്തിലുണ്ടായിരുന്ന മറ്റു യാത്രക്കാരും എതിര്‍ത്തു. തുടര്‍ന്ന് വിവരം പൈലറ്റിനെ അറിയിക്കുകയും, ഇവരെ വിമാന്തതില്‍ നിന്നും പുറത്തക്കി, സുരക്ഷാ ഭടന്മാര്‍ക്ക് കൈമാറുകയുമായിരുന്നുവെന്ന് ഗോ ഫസ്റ്റ് എയര്‍ വക്താവ് പറഞ്ഞു.
spot_img

Related Articles

Latest news