സൗദിയിൽ വാഹനാപകടം : രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ മൂന്ന് മരണം

ത്വായിഫ്: റിയാദ് – ജിദ്ദ എക്സ്പ്രസ്സ് ഹൈവേയിൽ ഉണ്ടായ റോഡപകടത്തിൽ രണ്ടു മലയാളി നേഴ്‌സുമാർ ഉൾപ്പെടെ മൂന്ന് പേർ മരണപ്പെട്ടു. അഞ്ചു പേര് പരിക്കുകളോടെ ആശുപത്രിയിൽ. ത്വായിഫിന് സമീപമാണ് അപകടം ഉണ്ടായത്.

കൊല്ലം ആയൂർ സ്വദേശിനി സുബി (33) കോട്ടയം വൈക്കം വഞ്ചിയൂർ സ്വദേശിനി അഖില (29) എന്നിവരാണ് മരിച്ച മലയാളി നഴ്സുമാർ. കൊൽകൊത്ത സ്വദേശിയായ ഡ്രൈവർ ആണ് മരണപ്പെട്ട മൂന്നാമത്തെയാൾ.

മലയാളികളായ നാൻസി, പ്രിയങ്ക തമിഴ്‌നാട്ടുകാരായ കുമുദ, റജിത, റൂമിയ എന്നീ അഞ്ച് നേഴ്‌സുമാരെ പരിക്കുകളോടെ ആശുപതിയിൽ പ്രവേശിപ്പിച്ചിട്ടുമുണ്ട്.

റിയാദിൽ നിന്ന് ജിദ്ദയിലേക്ക് യാത്ര ചെയ്യുകയായിരുന്നു സംഘം സഞ്ചരിച്ച മിനി ബസ്സ് വൻ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണം എന്നാണ് നിഗമനം.

റിയാദിൽ ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം ജിദ്ദയിലെ ജോലിയിൽ പ്രവേശിക്കാൻ വരികയായിരുന്നു നേഴ്‌സുമാർ. പരിക്കേറ്റവരെ ത്വായിഫിലെ കിംഗ് ഫൈസല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.

spot_img

Related Articles

Latest news