തൃശൂര്‍: കൊടകരയിലെ കുഴല്പണക്കേസില് രണ്ടുപേര്‍ കൂടി അറസ്റ്റില്‍. 15ാം പ്രതി കണ്ണൂര്‍ മൊട്ടമ്മല്‍ പാറക്കടവ് ഷില്‍നാ നിവാസില്‍ ഷിഗില്‍ (30), ഇയാളെ സഹായിച്ച കണ്ണൂര്‍ പുല്ലൂക്കര പട്ടരുപിടിക്കല്‍ വീട്ടില്‍ റാഷിദ് (26) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം തിരുപ്പതിയില്‍നിന്ന് പിടികൂടിയത്.
ഇതോടെ സ്ത്രീയുള്‍പ്പെടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 23 ആയി. ഇന്നലെ കേസിലെ ആറ് പ്രതികള്‍ ജാമ്യത്തിനായി നല്കിയ ഹരജി കോടതി തള്ളിയിരുന്നു.
Media wings: