റിയാദ് നഗരത്തിനുള്ളില്‍ രണ്ട് പുതിയ ബസ് റൂട്ടുകള്‍ കൂടി ആരംഭിച്ചു

റിയാദ്: സൗദി തലസ്ഥാന നഗരിയായ റിയാദില്‍ ഞായറാഴ്ചമുതല്‍ രണ്ട് പുതിയ ബസ് റൂട്ടുകള്‍ കൂടി ആരംഭിച്ചു. റിയാദിലെ ജനവാസ കേന്ദ്രങ്ങള്‍ക്കും റിയാദ് മെട്രോ സ്റ്റേഷനുകള്‍ക്കും ഇടയിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് റിയാദ് പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി രണ്ട് പുതിയ ബസ് റൂട്ടുകള്‍ കൂടി ആരംഭിച്ചിട്ടുള്ളത് .റൂട്ട് 973, റൂട്ട് 990 എന്നിങ്ങനെയാണ് ഞായറാഴ്ച മുതല്‍ ആരംഭിച്ച പുതിയ രണ്ട് റൂട്ടുകള്‍. റൂട്ട് 973 സുല്‍ത്താന മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിച്ചിട്ടുള്ളതാണ്. അതേസമയം റൂട്ട് 990 കിംഗ് സൗദ് യൂണിവേഴ്സിറ്റി മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിച്ചിട്ടുള്ളതുമാണ്. പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇതുസംബന്ധമായി അറിയിച്ചത്.

കഴിഞ്ഞ മാർച്ചില്‍ റിയാദ് ബസ് പദ്ധതി വഴി ഡിപ്ലോമാറ്റിക് ക്വാർട്ടറിനെ പൊതുഗതാഗത ശൃംഖലയുമായി ബന്ധിപ്പിച്ചിരുന്നു. സൗദി വിഷൻ 2030 ലക്ഷ്യങ്ങളുടെ ഭാഗമായി നഗര അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയാണ് ലക്ഷ്യം. നഗരങ്ങള്‍ തമ്മില്‍ ബന്ധിപ്പിച്ചു ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യത്തോടെയുള്ള യാത്രാനുഭവം ലക്ഷ്യമിടുന്നു.

spot_img

Related Articles

Latest news