തൃശൂര്‍: ജില്ലയില്‍ കനത്ത മഴ പെയ്യുന്നതിനിടെ ഇടിമിന്നലേറ്റ് രണ്ടു പേർ മരിച്ചു. വലപ്പാട് കോതകുളം സ്വദേശി നിമിഷ, വേലൂർ സ്വദേശി ഗണേശൻ എന്നിവരാണ് ഇടിമിന്നലേറ്റ് മരിച്ചത്.വീടിനു പുറത്തെ കുളിമുറിയില്‍ കുളിക്കുന്നതിനിടയിലാണ് നിമിഷയ്ക്ക് മിന്നലേല്‍ക്കുന്നത്. വീടിനുള്ളിലിരിക്കെയാണ് ഗണേശന് മിന്നലേറ്റത്. പെട്ടന്ന് തൃശൂർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.