കണ്ണൂരിലും മുങ്ങിമരണം; ഇരിട്ടി ചരല്‍പ്പുഴയില്‍ രണ്ട് പേര്‍ മുങ്ങിമരിച്ചു

കണ്ണൂർ: ഇരിട്ടി ചരല്‍പ്പുഴയില്‍ രണ്ട് പേർ മുങ്ങിമരിച്ചു. കൊറ്റാളി സ്വദേശി വിൻസെന്റ്(42), വിൻസെന്റിന്റെ അയല്‍വാസിയുടെ മകൻ ആല്‍ബിൻ(9) എന്നിവരാണ് മരിച്ചത്.ഇന്നുച്ചയോടെയായിരുന്നു സംഭവം.

വിൻസെന്റിന്റെ അമ്മയെ കാണാനായി ഇരിട്ടിയിലെത്തിയതായിരുന്നു ഇരുവരും. പുഴ കാണാനായി ഇറങ്ങിയപ്പോഴാണ് അപകടത്തില്‍പെട്ടത്. പുഴയില്‍ മുങ്ങിപ്പോയ ആല്‍ബിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് വിൻസെന്റ് അപകടത്തില്‍പെട്ടത് എന്നാണ് പ്രാഥമിക നിഗമനം. ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

കാസർകോടും ഇന്ന് മൂന്ന് കുട്ടികൾ പുഴയില്‍ കുളിക്കുന്നതിനിടെ അപകടത്തില്‍പെട്ട് മരണപ്പെട്ടിരുന്നു.

spot_img

Related Articles

Latest news