കണ്ണൂരിൽ ഇരുനില കെട്ടിടത്തിൽ തീപ്പിടിത്തം; പൂട്ടിയിട്ടിരുന്ന കടകളിലേക്കും തീപടർന്നു.

കണ്ണൂർ: കണ്ണൂർ താണയിൽ വൻ തീപ്പിടിത്തം.ദേശീയ പാതയിലെ ഇരുനിലക്കെട്ടിടത്തിലാണ് തീപിടിച്ചത്. വെകിട്ട് നാല് മണിയോടെയാണ് സംഭവം ഉണ്ടായത്. പണി പൂർത്തിയായി ഉദ്ഘാടനം ചെയ്യാനിരുന്ന കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. ഒന്നാം നിലയിലെ അഞ്ച് മുറികൾ പൂർണമായും കത്തി നശിച്ചു. ഹോം അപ്ലൈൻസ് സ്ഥാപനം തുടങ്ങാനിരുന്ന ഈ മുറികളുടെ ഇന്റീറിയർ ജോലികളടക്കം കഴിഞ്ഞ ദിവസമായിരുന്നു പൂർത്തിയാക്കിയത്. അപകടം നടന്ന സമയത്ത് കെട്ടിടത്തിൽ ആരും ഉണ്ടായിരുന്നില്ല.

 

സമീപത്തുണ്ടായിരുന്ന പൂട്ടിയിട്ടിരുന്ന രണ്ട് കടകളിലേക്കും തീപടർന്നു. കടകൾക്ക് ഉള്ളിൽ സാധനങ്ങളില്ലായിരുന്നത് വലിയ നഷ്ടം ഒഴിവാക്കി. കണ്ണൂരിൽ നിന്നും മൂന്ന് യൂണിറ്റ് അഗ്നിശമന സേന സംഘം സ്ഥലത്തെത്തിയാണ് തീയണച്ചത്. ഏകദേശം 50 ലക്ഷം രൂപയുടെ നാശ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.  എങ്ങനെയാണ് കെട്ടിടത്തിലേക്ക് തീ പടർന്നതെന്നതിൽ വ്യക്തതയില്ല.

 

Mediawings:

spot_img

Related Articles

Latest news