കോഴിക്കോട് : ഹൈലൈറ്റ് മാൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന കാട്ടിൽ പീടിക കരിക്കീരി കണ്ടി വിമൽ പി.എസ്, പാലാഴി പുൽപ്പറമ്പിൽ റിനാസ് പി.ടി. എന്നിവരെയാണ് 77 ഗ്രാം കഞ്ചാവുമായി കോഴിക്കോട് സിറ്റി ഡാൻ സാഫ് സംഘവും എസ് ഐ നിധിന്റെ നേതൃത്വത്തിലുള്ള പന്തിരങ്കാവ് പോലീസും ചേർന്ന് പിടികൂടിയത്.
മാളുകൾ, പാലാഴിയിലെ ഹോസ്റ്റലുകൾ , ഫുട്ബോൾ ടർഫുകൾ കേന്ദ്രീകരിച്ചുവിൽപ്പന നടത്തുന്ന യുവാക്കൾ ഇന്നലെ ഹൈലൈറ്റ് മാൾ മേൽപ്പാലത്തിനടിയിൽ കഞ്ചാവ് വിൽക്കുന്നതിനിടെയാണ് പിടിയിലായത്. ഹൈലൈറ്റ് മാൾ കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിൽപ്പന നടക്കുന്നുണ്ട് എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുറച്ചു ദിവസങ്ങളായി ഡാൻസാഫ് സംഘം നിരീക്ഷണം നടത്തുന്നതിനിടെയാണ് യുവാക്കൾ പിടിയിലായത്.
ഡാൻസാഫ് അംഗങ്ങളായ
സരുൺ കുമാർ, തൗഫീഖ് ടി.കെ, മുഹമ്മദ് മഷ്ഹൂര്‍ കെ.എം, പന്തിരങ്കാവ് സ്റ്റേഷനിലെ അൻഷാദ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

