ഡോക്ടർമാർക്കും സയന്റിസ്റ്റുകൾക്കും നിക്ഷേപകർക്കും വിദഗ്ധരായ പ്രൊഫെഷനുകൾക്കും യു എ ഇ പൗരത്വം

 

ദുബായ് : യു എ ഇ പൗരത്വ നിയമത്തിൽ ഭേദഗതി. സമ്പദ്ഘടന ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഡോക്ടർമാർക്കും സയന്റിസ്റ്റുകൾക്കും നിക്ഷേപകർക്കും വിദഗ്ധരായ പ്രൊഫെഷനുകൾക്കും പുതുതായി പൗരത്വത്തിനു അപേക്ഷിക്കാം .

പുതിയ ഭേദഗതി അനുസരിച്ചു നിയുക്ത യോഗ്യതയുള്ളവർക്കു ഡ്യൂവൽ സിറ്റിസൺഷിപ്പിനും അനുവാദമുണ്ടാകും . യു എ യിൽ വിവിധ മേഖലകളിൽ പ്രാവിണ്യം തെളിയിച്ചവരുടെ സേവനം ഉറപ്പു വരുത്തുകയും സാംസ്കാരികമായ ലോകത്തു തന്നെ മാതൃകയായി യു എ ഇ യെ മാറ്റാൻ ഉതകുന്ന തരത്തിൽ നടത്തുന്ന പരിഷ്കാരങ്ങളുടെ ഭാഗമായിട്ടാണ് പുതിയ തീരുമാനം.

പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരം എടുത്ത മാറ്റങ്ങൾ യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ശനിയാഴ്ച അംഗീകരിച്ചു

spot_img

Related Articles

Latest news