യുഎഇയില്‍ കുരങ്ങു പനി സ്ഥിരീകരിച്ചു

പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്നെത്തിയ 29കാരിക്കാണു കുരങ്ങുപനി സ്ഥിരീകരിച്ചതെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

ഇതാദ്യമായാണ് ഗള്‍ഫ് മേഖലയില്‍ കുരങ്ങുപനി സ്ഥിരീകരിക്കുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വ്യാപനം തടയുന്നതിനുള്ള മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. സംശയാസ്പദമായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും അണുബാധ കണ്ടെത്തുന്നതിന് ആവശ്യമായ മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കാനും ആശുപത്രികളടക്കം എല്ലാ ആരോഗ്യസംരക്ഷണ കേന്ദ്രങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നു മന്ത്രാലയം വ്യക്തമാക്കി.

Mediawings:

spot_img

Related Articles

Latest news