ഈദ് അല്‍ അദ്ഹയുടെ സാധ്യത തീയതി പ്രഖ്യാപിച്ച് യുഎഇ

യു എ ഇ : ഈദ് അല്‍ അദ്ഹയുടെ സാധ്യത തീയതി പ്രഖ്യാപിച്ച് യുഎഇ. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ പ്രകാരം ഇസ്ലാമിക മാസമായ ദുല്‍ഹജ്ജ് ജൂണ്‍ 30 വ്യാഴാഴ്ച ആരംഭിക്കും. അതിനാല്‍ ദുല്‍ഹജ്ജ് 10 ന് അടയാളപ്പെടുത്തുന്ന ഈദ് അല്‍ അദ്ഹ പെരുന്നാള്‍ ജൂലൈ 9 ന് ആയിരിക്കുമെന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റി വ്യക്തമാക്കി.

മുസ്ലിം വിഭാഗത്തിലുള്ളവര്‍ അറഫാ ദിനം ദുല്‍ഹജ്ജ് 9-ന് ആഘോഷിക്കും. സൊസൈറ്റിയുടെ തലവന്‍ ഇബ്രാഹിം അല്‍ ജര്‍വാന്‍ പറയുന്നതനുസരിച്ച്, ജൂലൈ 8 വെള്ളിയാഴ്ചയാണ് ഗ്രിഗോറിയന്‍ ദിനത്തിന്റെ അനുബന്ധ ദിനം. പെരുന്നാള്‍ പ്രമാണിച്ച് യുഎഇ നിവാസികള്‍ക്ക് നാല് ദിവസത്തെ അവധി ലഭിക്കും. ഇതില്‍ അറഫ ദിനവും ഈദ് അല്‍ അദ്ഹയുടെ മൂന്ന് ദിവസങ്ങളും ഉള്‍പ്പെടുന്നു.

ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ അനുസരിച്ച്, ജൂലൈ 8 വെള്ളിയാഴ്ച മുതല്‍ ജൂലൈ 11 തിങ്കളാഴ്ച വരെയായിരിക്കും ഇത്.

spot_img

Related Articles

Latest news