ഇന്ത്യയിൽ നിന്ന് യുഎഇയിലേയ്ക്ക് നേരിട്ടു പ്രവേശിക്കുന്നതിനുള്ള വിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടി. ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണു തീരുമാനം.
ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തി വയ്ക്കുന്നുവെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനും നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയും അറിയിച്ചു.
യുഎഇയിൽ എത്തുന്നതിന് 14 ദിവസത്തിനുള്ളിൽ ഇന്ത്യയിലുണ്ടായിരുന്ന യാത്രക്കാർക്ക് പ്രവേശനം നിർത്തി വയ്ക്കുന്നതും ഈ തീരുമാനത്തിൽ ഉൾപ്പെടുന്നു.