ദുബായ് : ഒരു അറബ് രാജ്യം ആദ്യമായി വിക്ഷേപിക്കുന്ന ചൊവ്വ ദൗത്യമായ ഹോപ് പ്രോബ് ഫെബ്രുവരി 9 നു 7.45 നു ചൊവ്വയുടെ ഭ്രമണ പഥത്തിൽ എത്തിച്ചേരുമെന്ന് ചൊവ്വ ദൗത്യ സംഘം.7 മാസങ്ങൾക്കു മുൻപ് ആരംഭിച്ച ദൗത്യത്തിന്റെ ലക്ഷ്യപ്രാപ്തിക്കു വേണ്ടി കാത്തിരിക്കുകയാണ് എമിറേറ്റ് സ്പേസ് മിഷൻ അധികാരികൾ.
49 കോടി കിലോമീറ്ററിൽ അധികം സഞ്ചരിച്ചിട്ടുണ്ടാകും പേടകം അപ്പോൾ. അറബ് ലോകത്തെ ശാസ്ത്രാന്വേഷകർക്കും അറബ് ലോകത്തിനു തന്നെയും ഈ പരീക്ഷണം പുതിയ വാതായനങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. എമിറേറ്റ് മാർസ് മിഷൻ ഡയറക്ടർ ഒമ്രാൻ ശരീഫ് അറിയിച്ചതാണ് ഈ വിവരം.