യുഎഇയില്‍ ഈ വര്‍ഷം മൂന്നു നീണ്ട അവധികള്‍

യുഎഇയില്‍ ഈ വര്‍ഷം മൂന്നു നീണ്ട അവധികള്‍ ഉണ്ടാകും. ഈദ് അല്‍ ഫിത്തര്‍, ഈദ് അല്‍ അദ്ഹ, യുഎഇ അനുസ്മരണ ദിനം, ദേശീയ ദിനം എന്നീ ദിവസങ്ങളിലാണ് താമസക്കാര്‍ക്ക് നീണ്ട അവധികള്‍ ലഭിക്കുക. യുഎഇയില്‍, വിശുദ്ധ റമദാന്‍ ഏപ്രില്‍ 2 ന് ആരംഭിച്ച് മെയ് 1 ന് അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനര്‍ത്ഥം ഈദ് അല്‍ ഫിത്തര്‍ 2022 മെയ് 2 തിങ്കളാഴ്ച ആരംഭിക്കും. യുഎഇ റമദാന്‍ 29 മുതല്‍ ഷാവല്‍ വരെ ഈദ് അല്‍ ഫിത്തര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് താമസക്കാര്‍ക്ക് ഏപ്രില്‍ 30 ശനിയാഴ്ച മുതല്‍ മെയ് 4 ബുധനാഴ്ച വരെ അഞ്ച് ദിവസത്തെ അവധികള്‍ നല്‍കും. യുഎഇ ജീവനക്കാര്‍ക്ക് ഈ വര്‍ഷത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ അവധിയാണിത്. എന്നാല്‍ വിശുദ്ധ റമദാന്‍ മാസം 29 ദിവസം നീണ്ടുനില്‍ക്കുകയാണെങ്കില്‍, താമസക്കാര്‍ക്ക് നാല് ദിവസത്തെ അവധി മാത്രമേ ലഭിക്കുകയുള്ളൂ (ഏപ്രില്‍ 30 ശനിയാഴ്ച, മെയ് 3 ചൊവ്വാഴ്ച വരെ).

അടുത്ത നീണ്ട അവധി അറഫാ ദിനത്തിലും ഈദ് അല്‍ അദ്ഹയിലും സുല്‍ ഹിജ്ജ 9 മുതല്‍ 12 വരെ ആയിരിക്കും. അതായത് പൊതു-സ്വകാര്യ മേഖലകള്‍ക്ക് ജൂലൈ 8 വെള്ളിയാഴ്ച മുതല്‍ ജൂലൈ 11 തിങ്കള്‍ വരെ നാല് ദിവസത്തെ അവധി ലഭിക്കും. എന്നാല്‍ താമസക്കാര്‍ക്ക് യഥാക്രമം ജൂലൈ 30 ശനിയാഴ്ചയും ഒക്ടോബര്‍ 8 ശനിയാഴ്ചയും വരുന്ന ഇസ്ലാമിക പുതുവര്‍ഷത്തിന്റെയും പ്രവാചകന്‍ മുഹമ്മദ് (സ) ജന്മദിനത്തിന്റെയും അടുത്ത രണ്ട് അവധികള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. അനുസ്മരണ ദിനത്തിലും ദേശീയ ദിനത്തിലും ഡിസംബര്‍ 1 വ്യാഴാഴ്ച മുതല്‍ 2022 ഡിസംബര്‍ 4 ഞായര്‍ വരെ ഈ വര്‍ഷത്തെ അവസാന നാല് ദിവസത്തെ അവധി ഉണ്ടായിരിക്കും.

spot_img

Related Articles

Latest news