യുഎഇ ലേക്ക്‌ യാത്ര ചെയ്യുന്നവർക്ക് പ്രത്യാക നിർദ്ദേശവുമായി യു എ ഇ ഗവർമെന്റ് .

ദുബായ്: യുഎഇയിലേക്ക് മരുന്നു കൊണ്ടുവരുന്നവര്‍ ചില കാര്യങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടതുണ്ട്. യുഎഇയില്‍ നിയന്ത്രിത പട്ടികയിലുള്ള മരുന്നുകളുമായി വരുന്നവര്‍ മുന്‍കൂട്ടി അനുമതി വാങ്ങണമെന്ന് ആരോഗ്യ മന്ത്രാലയം(uae health ministry) അറിയിച്ചു. വ്യക്തിഗത ഉപയോഗത്തിനുള്ള മരുന്നുകള്‍ 3 മാസത്തേക്കുള്ളതു മാത്രം കൊണ്ടുവരാനാണ് അനുവാദം. ഇതിന് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍(official website) നേരത്തേ റജിസ്റ്റര്‍ ചെയ്ത് അനുമതി വാങ്ങണം. വിനോദ സഞ്ചാരികള്‍ക്ക്(tourist) ഇതു നിര്‍ബന്ധമല്ലെങ്കിലും താമസക്കാര്‍ക്കു നിര്‍ബന്ധമാണെന്നു വ്യക്തമാക്കി. റജിസ്റ്റര്‍ ചെയ്യുമ്പോള്‍ മരുന്നുകളുടെ വിശദാംശങ്ങള്‍ നല്‍കണം.

ഉദ്യോഗസ്ഥര്‍ പരിശോധിച്ച ശേഷം അനുമതി ഇ-മെയിലില്‍( e mail) അയയ്ക്കും. നിയന്ത്രിത ഔഷധങ്ങള്‍ പരിധിയിലധികം അനുവദിക്കില്ല. രോഗിക്കു പ്രായപൂര്‍ത്തിയായില്ലെങ്കില്‍ രക്ഷിതാക്കളാണ് അപേക്ഷ നല്‍കേണ്ടത്. നിയന്ത്രിത പട്ടികയില്‍ പെടാത്ത മരുന്നുകള്‍ക്കു നിയന്ത്രണമില്ല.

*മെഡിക്കല്‍ റിപ്പോര്‍ട്ട് അനിവാര്യം.*
നടപടികള്‍ പൂര്‍ത്തിയാകാന്‍ 3 ദിവസം വേണ്ടിവരും. രോഗിയെ ചികിത്സിക്കുന്ന മെഡിക്കല്‍ സ്ഥാപനത്തില്‍ നിന്നുള്ള റിപ്പോര്‍ട്ട് (medical report) ചുമതലപ്പെട്ടവരോ സ്ഥാനപതി കാര്യാലയങ്ങളോ സാക്ഷ്യപ്പെടുത്തി അപേക്ഷയോടൊപ്പം നല്‍കണം. ഒരു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള റിപ്പോര്‍ട്ടുകള്‍ പരിഗണിക്കില്ല.

*ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക*
അനുമതി ഒന്നിലധികം തവണ പ്രയോജനപ്പെടുത്താന്‍ പാടില്ല. ഓരോ തവണയും പ്രത്യേകം പെര്‍മിറ്റ്(special permit) എടുക്കണം.
ഡോക്ടറുടെ കുറിപ്പടികളില്‍ ഒപ്പും സ്ഥാപനത്തിന്റെ മുദ്രയുമുണ്ടാകണം. മരുന്നുകള്‍ക്കൊപ്പം കുറിപ്പടി ഉണ്ടാകുകയും വേണം.
രോഗിയുടെ മുഴുവന്‍ പേരും രേഖപ്പെടുത്തിയ കുറിപ്പടി 3 മാസത്തിനുള്ളില്‍ നല്‍കിയതായിരിക്കണം. ചികിത്സാ കാലാവധിയും(Duration of treatment) രേഖപ്പെടുത്തണം.
മരുന്നിന്റെ വിശദാംശങ്ങള്‍ ഇതിലുണ്ടാകണം. തീയതിയും ഉപയോഗിക്കേണ്ട രീതിയും രേഖപ്പെടുത്താത്തവ അംഗീകരിക്കില്ല.

spot_img

Related Articles

Latest news