ആധുനിക UAE കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ വിട വാങ്ങി. 2004 മുതൽ UAE പ്രസിഡന്‍റായിരുന്ന അദ്ദേഹത്തിന്‍റെ മരണം ഇന്ന് വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ആയിരുന്നു. 74 വയസ്സായിരുന്നു അദ്ദേഹത്തിന്.
UAE രാഷ്ട്രപിതാവ് മുൻ പ്രസിഡണ്ടും ആയിരുന്ന ശൈഖ് സായിദ് അൽ നഹ്‌യാന്റെ മരണത്തെ തുടർന്നാണ് അദ്ദേഹം പ്രസിഡണ്ട് ആയത്. UAE സായുധ സേനയുടെ പരമോന്നത കമാൻഡറും സൂപ്രീം പെട്രോളിയം കൗൺസിൽ ചെയർമാനും ആണ്.
ശൈഖ് സായിദ്ന്റെ പാത പിന്തുടർന്നു കൊണ്ട് UAE യുടെ എല്ലാ എമിറേറ്റുകളിലും വലിയ കെട്ടിടങ്ങളും ബിസിനസ് കേന്ദ്രങ്ങളും റോഡുകളും പാലങ്ങളും ടൂറിസം കേന്ദ്രങ്ങളും വിദ്യാഭ്യാസ കേന്ദ്രങ്ങളും സ്വദേശികൾക്ക് ഉന്നമനത്തിനു വേണ്ടിയുള്ള വലിയ സ്ഥാപനങ്ങളും വിമാനത്താവളങ്ങളും തുറമുഖങ്ങളും ബഹിരാകാശ കേന്ദ്രവും തുടങ്ങി ഒരു രാജ്യത്തിന്റെ വേണ്ട എല്ലാവിധ ആധുനിക സൗകര്യങ്ങളും കൊണ്ടു വരുന്നതിൽ നിർണായക പങ്കുവഹിച്ചു.
അതോടൊപ്പം വിദേശരാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കുകയും അനവധി രാജ്യങ്ങളിലെ വിദേശികൾക്ക് തൊഴിൽ ചെയ്യുന്നതിനുള്ള പ്രധാന കേന്ദ്രമായി രാജ്യത്തെ വളർത്തുന്നതിലും ലോകരാജ്യങ്ങളുമായി സൗഹൃദം സ്ഥാപിക്കുന്നതിലും നിർണായക സ്ഥാനം വഹിച്ചു.
പിതാവിന്റെ പാത പിന്തുടർന്നു രാജ്യം ഹരിതവൽക്കരിക്കുന്നതിൽ ഏറെ പങ്കു വഹിച്ച അദ്ദേഹം , എട്ടുവർഷം മുമ്പ് നിർമ്മിച്ച അബുദാബിയിലെ സ്വന്തം പാലസിൽ താമസിച്ചത് വളരെ വിരളമായിരുന്നു. തങ്ങളുടെ കുടുംബം വന്ന അൽഐനിൽ പഴയകാല കൊട്ടാരത്തിൽ ജീവിക്കുവാൻ ആയിരുന്നു അദ്ദേഹത്തിന് ഏറെ ഇഷ്ടം.
ഇടയ്ക്ക് ശരീരത്തിന് ദേഹാസ്വസ്ഥ്യം ഉണ്ടായ കാലഘട്ടത്ത് വിദേശത്ത് ചികിത്സയ്ക്ക് പലവട്ടം പോയി വന്നു.
ചുരുങ്ങിയ കാലം കൊണ്ട് രാജ്യത്തെ ലോകരാജ്യങ്ങളിലെ നെറുകയിൽ എത്തിക്കുന്നതിൽ സ്തുത്യർഹമായ സേവനം കാഴ്ചവച്ച ഭരണാധികാരിയുടെ മടക്കം UAE യിൽ ദുഃഖ മൂകമായ അന്തരീക്ഷം പടർത്തി.. ഇന്ന് വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം ജനങ്ങൾ വീട്ടിൽ എത്തും മുമ്പ് അറിഞ്ഞ ഈ ദുഃഖ വാർത്ത കേട്ട് അറബികളും അല്ലാത്തവരുമായ യു എ ഇ നിവാസികളിൽ പലരും കണ്ണീരൊഴുക്കി.
UAE എന്ന രാജ്യത്തിന് ആധുനിക പരിവേഷം നൽകിയ ഭരണാധികാരിക്ക് വിട..
ആദരാഞ്ജലികൾ നേരുന്നു..