യുഎഇ പ്രസിഡന്റിനെ സ്വീകരിച്ച് പ്രധാനമന്ത്രി; വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിൽ പങ്കെടുക്കും

അഹമ്മദാബാദ്: ഇന്ത്യയിൽ എത്തിയ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് ഊഷ്മള വരവേൽപ്. അഹമദബാദിൽ പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇ പ്രസിഡന്റിനെ സ്വീകരിച്ചു. വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും.

വൈബ്രന്റ് ഗുജറാത്ത് അന്താരാഷ്ട്ര ഉച്ചകോടിയുടെ, പത്താമത് എഡിഷനിൽ പങ്കെടുക്കുന്നതിന് ആയാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഇന്ത്യ സന്ദർശനം. അഹമ്മദാബാദ് വിമാനത്താവളത്തി ഇറങ്ങിയ,യുഎഇ പ്രസിഡന്റിനെ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ,ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ തുടങ്ങിയവർ വിമാനത്താവളത്തിൽ എത്തി.

ഗാർഡ് ഓഫ് ഹോണർ സ്വീകരിച്ച ശേഷം പ്രധാനമന്ത്രി യോടൊപ്പം റോഡ് ഷോയിലും, യുഎഇ പ്രസിഡന്റ് പങ്കെടുത്തു. യുഎഇ വാണിജ്യ സഹമന്ത്രി താനി ബിൻ അഹമ്മദ് അൽ സെയൂദിയും ഗൾഫ് രാഷ്‌ട്രത്തിൽ നിന്നുള്ള മുഴുവൻ പ്രതിനിധി സംഘവും, തിമോർ ലെസ്റ്റെ പ്രസിഡൻറ് ജോസ് റാമോസ്-ഹോർട്ട ഉൾപ്പെടെയുള്ള ലോകനേതാക്കളും വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.

spot_img

Related Articles

Latest news