വിസ കാലാവധി കഴിഞ്ഞവര്‍ക്ക് യു.എ.ഇ തുണയാകും; നാട്ടില്‍ കുടുങ്ങിയവര്‍ക്ക് ആശങ്ക വേണ്ടെന്ന് ഇന്ത്യ

യാത്ര വിലക്കില്‍ നാട്ടില്‍ കുടുങ്ങിയ യു.എ.ഇ പ്രവാസികളുടെ വിസ കാലാവധി അവസാനിക്കുന്നതില്‍ ആശങ്ക വേണ്ടതില്ലെന്ന് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ.അമന്‍ പുരി. ദുബൈയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുമ്പാകെയാണ് കോണ്‍സുല്‍ ജനറല്‍ ഇക്കാര്യം അറിയിച്ചത്. ഇതു സംബന്ധിച്ച്‌ ആവശ്യമായ നടപടികള്‍ യു.എ.ഇ കൈക്കൊള്ളും എന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.

യു.എ.ഇയില്‍ എത്താന്‍ പറ്റാതെ നാട്ടില്‍ കുടുങ്ങിയവരില്‍ വിസ കാലാവധി അവസാനിക്കാറായവര്‍ ഏറെയുണ്ടെന്നും അവര്‍ തികഞ്ഞ ആശങ്കയിലാണെന്നും യു.എ.ഇ അധികൃതര്‍ക്ക് മുമ്പാകെ അറിയിച്ചതായി ഡോ. അമന്‍ പുരി പറഞ്ഞു. വിഷയം അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് യു.എ.ഇ ഉറപ്പുനല്‍കിയതായും കോണ്‍സുല്‍ ജനറല്‍ കൂട്ടിച്ചേര്‍ത്തു.

യാത്രാവിലക്ക് നീക്കുന്ന കാര്യവും യു.എ.ഇ അധികൃതരുമായി സംസാരിച്ചിട്ടുണ്ട്. വാക്സിനെടുത്തവരെയെങ്കിലും ഉടന്‍ തിരിച്ചെത്തിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ലോകം ഒന്നാകെ പ്രതിസന്ധി നേരിടുമ്പോൾ യു.എ.ഇ സ്വീകരിക്കുന്ന നയങ്ങള്‍ സ്വാഗതാര്‍ഹമാണ്. അതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങള്‍.

മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര വിഷയത്തില്‍ ഇടപെടുന്നതിന് പരിമിതികളുണ്ട്. എങ്കിലും, പരിമിതികള്‍ക്കുള്ളില്‍ നിന്ന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും കോണ്‍സുല്‍ ജനറല്‍ പ്രതികരിച്ചു.

spot_img

Related Articles

Latest news