യു.എ.ഇ. സന്ദര്‍ശനം: സ്റ്റാലിന്‍ തമിഴ്നാട്ടിലെത്തിച്ചത് 6100 കോടിയുടെ നിക്ഷേപം

ചെന്നൈ: അഞ്ചുദിവസത്തെ സന്ദര്‍ശനത്തിനുശേഷം ചൊവ്വാഴ്ച ചെന്നൈയിലെത്തിയ മുഖ്യമന്ത്രി, യാത്ര വന്‍വിജയമായതില്‍ സന്തോഷമുണ്ടെന്ന് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ യു.എ.ഇ. സന്ദര്‍ശനത്തിലൂടെ ഒഴുകിയെത്തിയത് 6100 കോടി രൂപയുടെ നിക്ഷേപം. ആറ് പ്രമുഖ വ്യവസായ സ്ഥാപനങ്ങളുമായി 6100 കോടിയുടെ നിക്ഷേപ കരാറുകളില്‍ ഒപ്പുവെച്ചു. ഇതുവഴി 14,700 പേര്‍ക്ക് തൊഴില്‍ ലഭിക്കും.

വരുംമാസങ്ങളില്‍ കൂടുതല്‍ നിക്ഷേപ കരാറുകളില്‍ ഒപ്പുവെക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും സ്റ്റാലിന്‍ പറഞ്ഞു. ലുലുഗ്രൂപ്പുമായി 3500 കോടിയുടെ നിക്ഷേപകരാറിലാണ് ഒപ്പുവെച്ചത്.

2500 കോടി നിക്ഷേപത്തില്‍ രണ്ട് ഷോപ്പിങ് മാളുകളും 1000 കോടിയുടെ കയറ്റുമതി അധിഷ്ഠിത ഭക്ഷ്യസംസ്‌കരണശാലയും ലുലു തമിഴ്നാട്ടില്‍ സ്ഥാപിക്കും.

 

Mediawings:

spot_img

Related Articles

Latest news