യു സി എൽ ഫുട്‍ബോൾ മേള നാളെ തുടക്കമാവും

ദമാം : അൽ ഖോബാർ യുണൈറ്റഡ് ഫുട്ബോൾ ക്ലബ് സംഘടിപ്പിക്കുന്ന യു സി എൽ ഫുട്ബോൾ മേളക്ക് വ്യാഴാഴ്ച്ച ദഹ്റാൻ ദോഹ സ്റ്റേഡിയത്തിൽ തുടക്കമാവും. ക്ലബിന്റെ കളിക്കാരെ നാലു ഗ്രൂപ്പുകളാക്കി തിരിച്ചുള്ള മത്സരമാണ് യു സി എല്ലിന്റെ ഭാഗമായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളുടെ ജേഴ്സി പ്രകാശനം ഖോബാർ വെൽകം റെസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ മാധ്യമ പ്രവർത്തകൻ സുബൈർ ഉദിനൂറും, സത്താർ മക്കരപ്പറമ്പും ചേർന്ന് നിർവ്വഹിച്ചു. ചടങ്ങിൽ ഡിഫ പ്രസിഡന്റ്‌ മുജീബ് കളത്തിൽ,നൗഷാദ് അലനല്ലൂർ, ശരീഫ് മാണൂർ, റഷീദ് മാനമാരി, റഹീം അലനല്ലൂർ തുടങ്ങിയവർ സംബന്ധിച്ചു.
ക്ലബിലെ കളിക്കാരെ അമിഗോസ്, അവഞ്ചേഴ്‌സ്, പ്രോസ്, സബോട്ടേജ് എന്നീ നാല് പേരുകളിൽ ടീമുകളായി തിരിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന മേളയുടെ കിക്കോഫ് വ്യാഴാഴ്ച്ച രാത്രി പത്ത് മണിക്ക്അജ്‌യാൽ ഫുട്ബോൾ അക്കാദമിയുടെ കോച്ച് മംദൂഹ് സാലിഹ് ബസാരിഹ് (അൽ ഹിലാൽ ക്ലബ്) നിർവ്വഹിക്കും
ഉദ്ഘാടന ചടങ്ങിൽ നൗഷാദ് ഇരിക്കൂർ (മീഡിയ വൺ), ഡിഫ ചെയർമാൻ വിൽഫ്രഡ് ആൻഡ്‌റൂസ്, ജനറൽ സെക്രട്ടറി ഷനൂബ് കൊണ്ടോട്ടി, ട്രഷറർ അഷ്‌റഫ് എടവണ്ണ, ടെക്നിക്കൽ കമ്മറ്റി ചെയർമാൻ സക്കീർ വള്ളക്കടവ് എന്നിവർ പങ്കെടുക്കും,കോവിഡ് തീർത്ത പ്രതിസന്ധിയിൽ നിന്നും പ്രവാസി കാൽപന്ത് കളി മേഖലയെ തിരിച്ച് കൊണ്ട് വരുവാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നതെന്ന് ക്ലബ് പ്രസിഡന്റ് ആശി നെല്ലിക്കുന്ന്, ജനറൽ സെക്രട്ടറി നിബ്രാസ് ശിഹാബ്, കൺവീനർ ജംഷീർ കാർത്തിക എന്നിവർ പറഞ്ഞു.
കോവിഡ് നിയമാവലി പൂർണ്ണമായും പാലിക്കുന്നതിന്റെ ഭാഗമായി മത്സരങ്ങൾ കാണുന്നതിന് സ്റ്റേഡിയത്തിലേക്ക് പ്രവേശനമുണ്ടാവില്ല,,മത്സരം ക്ലബിന്റെ ഫേസ്‌ബുക്ക് പേജിൽ ലൈവായി ലഭ്യമാകുമെന്ന് സംഘാടകർ അറിയിച്ചു.
spot_img

Related Articles

Latest news