’25 ലക്ഷത്തിന്റെ സൗജന്യ ആരോഗ്യ ഇൻഷുറൻസ്; ആശാ വര്‍ക്കര്‍മാര്‍ക്ക് 700 രൂപ ദിവസവേതനം’; യുഡിഎഫ് പ്രകടന പത്രിക പുറത്ത്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വൻ വാഗ്ദാനങ്ങളുമായി യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി.രാവിലെ പത്തുമണിക്ക് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് പത്രിക പുറത്തിറക്കിയത്. ‘കേരളം ജയിക്കും, യുഡിഎഫ് നയിക്കും’ എന്നതാണ് യുഡിഎഫിന്റെ മുദ്രാവാക്യം. ഇന്ദിര ഗ്യാരന്റിക്കാണ് പത്രികയില്‍ പ്രധാന മുൻഗണന നല്‍കുന്നത്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ കൃത്യമായി നടപ്പാക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ പ്രത്യേക എംപവറിംഗ് കമ്മിറ്റി രൂപീകരിക്കുമെന്നും യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കി.

പ്രധാന വാഗ്ദാനങ്ങള്‍

സ്ത്രീകള്‍ക്ക് കെഎസ്‌ആർടിസി ബസുകളില്‍ സൗജന്യ യാത്ര
കോളേജ് വിദ്യാർത്ഥിനികള്‍ക്ക് 1000 രൂപ പ്രതിമാസ ധനസഹായം
ക്ഷേമ പെൻഷനുകള്‍ 3000 രൂപയായി വർദ്ധിപ്പിക്കും
എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപവരെ സൗജന്യ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്
യുവജനങ്ങള്‍ക്ക് ബിസിനസ് ആരംഭിക്കുന്നതിന് അഞ്ചുലക്ഷം രൂപ പലിശരഹിത വായ്‌പ
മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ്
മിഷൻ സമുദ്ര, വ്യോമയാന വികസനം, എംഎസ്‌എംഇ സംരംഭങ്ങള്‍, ജോബ് വാച്ച്‌ ടവർ, വയനാട് ട്രൈബല്‍ യൂണിവേഴ്‌സിറ്റി എന്നിവ സ്വപ്‌ന പദ്ധതികള്‍
അർഹരായ കുട്ടികള്‍ക്ക് ഇന്ത്യയിലും വിദേശത്തും പഠിക്കുന്നതിനായി കെആർ നാരായണൻ സ്‌കോളർഷിപ്പ്, ലോണ്‍ സ്‌കോളർഷിപ്പ്
അങ്കണവാടികളിലെ കുട്ടികള്‍ക്ക് ത്രൈമാസ മെഡിക്കല്‍ ചെക്കപ്പ്
ആശാ വർക്കർമാരുടെ ദിവസവേതനം കുറഞ്ഞത് 700 രൂപയാക്കും
ബിപിഎല്‍ വിഭാഗത്തില്‍പ്പെടുന്ന രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ്
ഡയാലിസിസ് രോഗികള്‍ക്ക് തുടർചികിത്സ കുറഞ്ഞ നിരക്കില്‍
പാചകവാതക തൊഴിലാളികള്‍ക്ക് ഓണറേറിയം കൂട്ടും
യുവാക്കള്‍ക്ക് കുടുംബശ്രീ പോലെ യുവശ്രീ
കമ്യൂണിറ്റി കിച്ചണ്‍ വിപുലീകരിക്കും
കേരളത്തെ ലോകോത്തര ഹെല്‍ത്ത് ഡെസ്റ്റിനേഷനാക്കും
എല്ലാ പഞ്ചായത്തുകളിലും അടിയന്തര ചിികിത്സാ സൗകര്യമുള്ള ആംബുലൻസ്
പബ്ളിക് ഹെല്‍ത്ത് കേ‌ഡർ സമ്പൂർണമാക്കും
പോണ്ടിച്ചേരിയിലെ ജിപ്മർ മാതൃകയില്‍ ബില്‍ രഹിത ആശുപത്രികള്‍
കേരളത്തില്‍ മൊബൈല്‍ കീമോതെറാപ്പി യൂണിറ്റുകള്‍
നിർധനരായ കുടുംബത്തിലെ സ്ത്രീകള്‍ക്ക് സൗജന്യ മാമ്മോഗ്രാം
ഓണ്‍ലൈൻ ടാക്സി കസ്റ്റമർ കെയർ 24/7 ആക്കും
സർക്കാർ ആശുപത്രികളില്‍ രോഗികള്‍ നിലത്തുകിടക്കേണ്ട അവസ്ഥയുണ്ടാകില്ല. രോഗികള്‍ക്ക് ബെഡ് അവകാശമാക്കും.

spot_img

Related Articles

Latest news