ധർമ്മടത്ത് യു ഡി എഫിന്റെ ധർമ്മ സങ്കടം : പിണറായിക്കെതിരെ ആര്?

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ മ​ത്സ​രി​ക്കാ​ന്‍ ത​ങ്ങ​ളി​ല്ലെ​ന്ന്​ ഫോ​ര്‍​ഡ്​​വേ​ഡ്​ ബ്ലോക്ക് അ​റി​യി​ച്ച​തോ​ടെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സ്​ മ​ത്സ​രി​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ള്‍ 93 ആ​യി.

ദു​ര്‍​ബ​ല സ്ഥാ​നാ​ര്‍​ഥി​യെ നി​ര്‍​ത്തി വോ​ട്ടു​മ​റി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ്​ നീ​ക്കം ന​ട​ത്തു​ന്നു​വെ​ന്ന സി.​പി.​എം ആ​രോ​പ​ണ​ത്തെ തു​ട​ര്‍​ന്ന്​ മ​ല​മ്പു​ഴ സീ​റ്റി​ലെ ഘ​ട​ക​ക​ക്ഷി സ്​​ഥാ​നാ​ര്‍​ഥി ജോ​ണ്‍ ജോ​ണി​നെ മാ​റ്റി ആ ​സീ​റ്റ്​ കോ​ണ്‍​ഗ്ര​സ്​ തി​രി​ച്ചു​വാ​ങ്ങി​യി​രു​ന്നു.

ഇ​ട​തു​പ​ക്ഷ നേ​താ​വി​നെ​തി​രെ മ​റ്റൊ​രു ഇ​ട​തു​പ​ക്ഷ പാ​ര്‍​ട്ടി മ​ത്സ​രി​ക്കു​ന്ന​ത്​ ശ​രി​യ​ല്ലെ​ന്ന വാദം പറഞ്ഞാണ് ധ​ര്‍​മ​ടം സീ​റ്റ്​ ഫോ​ര്‍​വേ​ഡ്​ ബ്ലോ​ക്ക്​ വേ​ണ്ടെ​ന്നു​വെ​ച്ച​ത്. കൊ​ല്ലം, ​ ചാ​ത്ത​ന്നൂ​ര്‍, കു​ണ്ട​റ സീ​റ്റു​ക​ളി​ലൊ​ന്ന്​ വി​ട്ടു​ന​ല്‍​ക​ണ​മെ​ന്ന ആ​വ​ശ്യം അം​ഗീ​ക​രി​ക്കാതെ പകരം ധ​ര്‍​മടം നൽകിയെങ്കിലും അ​വിടെ പോ​രാ​ട്ട​ത്തി​ന്​ ത​ക്ക​വി​ധം പാ​ര്‍​ട്ടി​ക്ക്​ ശക്തിയില്ലെന്നതിനാലാണ് മ​ത്സ​രി​ക്കേണ്ടെന്ന് ഫോ​ര്‍​വേ​ഡ്​ ബ്ലോ​ക്ക്​ തീ​രു​മാ​നി​ച്ചത്.

എങ്കിലും ബിജെ.​പി​ക്കെ​തി​രെ നേ​മം സീ​റ്റി​ല്‍ കെ. ​മു​ര​ളീ​ധ​ര​നെ ഇ​റ​ക്കാ​നാ​യെ​ങ്കി​ലും, പി​ണ​റാ​യി വി​ജ​യ​നെ​തി​രെ പ​റ്റി​യ സ്ഥാ​നാ​ര്‍​ഥി​യെ തേ​ടി അ​ല​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.

spot_img

Related Articles

Latest news