റിയാദ്: യുഡിഎഫ് മഞ്ചേരി നിയോജക മണ്ഡലം റിയാദ് കൺവെൻഷൻ ബത്ഹയിലെ സബർമതി വേദിയിൽ ആവേശകരമായി സംഘടിപ്പിച്ചു. വിവിധ പ്രവാസി രാഷ്ട്രീയ പ്രവർത്തകരുടെയും നേതാക്കളുടെയും സാന്നിധ്യത്തിൽ നടന്ന സമ്മേളനം സംഘടനാ ശക്തിയും പ്രവർത്തനോത്സാഹവും പ്രകടമാക്കി.
കെഎംസിസി മഞ്ചേരി നിയോജക മണ്ഡലം റിയാദ് ചെയർമാൻ മുഹമ്മദലി എടപ്പറ്റ അധ്യക്ഷത വഹിച്ചു. ഒഐസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അമീർ പട്ടണത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. യുഡിഎഫിന്റെ രാഷ്ട്രീയ ദിശയും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലെ പ്രവർത്തന പദ്ധതികളും വിശദീകരിച്ച അദ്ദേഹം, പ്രവാസികളുടെ പിന്തുണ നിർണായകമാണെന്ന് അഭിപ്രായപ്പെട്ടു. ഷാഫി വെട്ടിക്കാട്ടിരി ആമുഖ പ്രസംഗം നിർവഹിച്ചു.
ഒഐസിസി വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട് കുന്ന്, കെഎംസിസി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി സഫീർ തിരൂർ, മഞ്ചേരി മണ്ഡലം കെഎംസിസി പ്രസിഡന്റ് നാസർ പാതിരിക്കോട്, ഒഐസിസി റിയാദ് മീഡിയ കൺവീനർ അഷ്‌റഫ് മേച്ചേരി, ഒഐസിസി സ്പോർട്സ് കൺവീനർ ബഷീർ കോട്ടക്കൽ, കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി സെക്രട്ടറി സലാം താമരശ്ശേരി, ഫർഹാൻ കാരക്കുന്ന്, മുത്തു പാണ്ടിക്കാട്, മഞ്ചേരി മണ്ഡലം ജനറൽ സെക്രട്ടറി മുജീബ് പൂന്താനം, കെഎംസിസി മഞ്ചേരി മണ്ഡലം ജനറൽ സെക്രട്ടറി ജാഫർ വീമ്പൂർ, ഒഐസിസി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് സൈനുദ്ധീൻ വെട്ടത്തൂർ, നാസർ സി.എം, ഷംസീർ പാലക്കാട് എന്നിവർ സംസാരിച്ചു. മഞ്ചേരി മണ്ഡലം ഒഐസിസി പ്രസിഡന്റ് അക്ബർ ബാദുഷ സ്വാഗതവും,അബൂബക്കർ മഞ്ചേരി നന്ദിയും രേഖപ്പെടുത്തി.
കൺവെൻഷനിൽ സ്ഥാനാർത്ഥി അഡ്വ. റഹ്മത്തുള്ള ഓൺലൈൻ വഴി പ്രവർത്തകരെ അഭിസംബോധന ചെയ്തു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കാൻ അദ്ദേഹം പ്രവർത്തകരോട് ആഹ്വാനം ചെയ്തു.
പരിപാടിയുടെ വിജയത്തിന് അലി പൂന്താനം, അൻവർ കെ.ടി, ഇല്യാസ് വളരാട്, സലീം പുതിക്കുന്നൻ, ആബിദ് വെള്ളുവങ്ങാട്, ഹംസ വളരാട്, ജംഷി കരാകുന്ന്, ഖാലിദ് വെള്ളുവങ്ങാട്, ആബിദ്, സിയാദ്, സലാം കെ.പി, ഫൈസൽ പട്ടിക്കാട് തുടങ്ങിയവർ നേതൃത്വം നൽകി. പ്രവാസി മലയാളികളുടെ ശക്തമായ പങ്കാളിത്തത്തോടെ നടന്ന കൺവെൻഷൻ യുഡിഎഫ് പുതുജീവൻ പകർന്നതായി വിലയിരുത്തപ്പെട്ടു.

