റിയാദിൽ യുഡിഎഫ് കമ്മിറ്റി നിലവിൽ; വിപുലമായ നേതൃനിരയോടെ പ്രവാസി രാഷ്ട്രീയത്തിന് പുതുജീവനം

റിയാദ്: ഗൾഫ് മേഖലയിലെ പ്രവാസി രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് പുതുവൈഭവം പകരുന്ന വിധത്തിൽ റിയാദിൽ യുഡിഎഫ് കമ്മിറ്റി നിലവിൽ വന്നു. ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢമായ ചടങ്ങിലാണ് വിവിധ മേഖലകളിൽ നിന്നുള്ള നേതാക്കളെ ഉൾപ്പെടുത്തി വിപുലമായ കമ്മിറ്റി രൂപീകരിച്ചത്. പുതിയ കമ്മിറ്റിയുടെ മുഖ്യ രക്ഷാധികാരിയായി സി.പി. മുസ്തഫയും, ചെയർമാനായി സലീം കളക്കരയും, ജനറൽ കൺവീനറായി ശുഹൈബ് പനങ്ങാങ്ങരയും, ചീഫ് കോർഡിനേറ്ററായി സുരേഷ് ശങ്കറും തെരഞ്ഞെടുക്കപ്പെട്ടു.

വിവിധ ജില്ലകളിൽ നിന്നുള്ള പ്രമുഖരെ ഉൾപ്പെടുത്തി രക്ഷാധികാരികൾ, വൈസ് ചെയർമാൻമാർ, കൺവീനർമാർ എന്നിവരടങ്ങിയ വിശാല നേതൃസംഘടനയാണ് രൂപീകരിച്ചിരിക്കുന്നത്. കുഞ്ഞി കുമ്പള, അഷ്‌റഫ് വെങ്ങാട്, അബ്ദുള്ള വല്ലാഞ്ചിറ, വി.കെ. മുഹമ്മദ്, മജീദ് ചിങ്ങോലി, ഉസ്മാൻ അലി പാലത്തിങ്ങൽ, റഷീദ് കൊളത്തറ, രഘുനാഥ് പറശ്ശിനിക്കടവ്, റഹ്‌മാൻ മുനമ്പത്,
കെ.കെ. കോയാമു ഹാജി, മുഹമ്മദ് വേങ്ങര തുടങ്ങിയവർ രക്ഷാധികാരികളായി.
വൈസ് ചെയർമാൻമാരായി ഫൈസൽ ബാഹസ്സൻ,മജീദ് പയ്യന്നൂർ,അസീസ് വെങ്കിട്ട, സന്തോഷ് വിളയിൽ, മുഹമ്മദലി മണ്ണാർക്കാട്, ബാലു കുട്ടൻ,റഫീഖ് മഞ്ചേരി, സജീർ പൂന്തുറ, പി.സി. അലി, മൃദുല വിനീഷ്, ഷാഫി സെഞ്ചറി, അൻവർ വാരം, നാസർ വാകേരി, സുഹൈൽ കൊടുവള്ളി, അൽത്താഫ് കൊല്ലം, അൻസാർ വള്ളക്കടവ് എന്നിവരും ചുമതലയേറ്റു.

കൺവീനർമാരായി ഷംനാദ് കരുനാഗപ്പള്ളി ജലീൽ തിരൂർ, നിഷാദ് ആലംകോട്, നാസർ മാങ്കാവ്, ഷുക്കൂർ ആലുവ, ഷമീർ പറമ്പത്ത്, സിറാജ് വള്ളിക്കുന്ന്, ഷാഫി മാസ്റ്റർ തൂവൂർ, ഷംസു പെരുമ്പട്ട, മുജീബ് മൂവാറ്റുപുഴ, സിയാദ് കായംകുളം, നവാസ് ഖാൻ തിരുവനന്തപുരം, സ്മിത മുഹയുദ്ധീൻ, ജസീല മൂസ എന്നിവർ ഉൾപ്പെടുന്നു.
മീഡിയ കമ്മിറ്റിയായി നൗഫൽ പാലകാടൻ, അഷ്‌റഫ് മേച്ചേരി, നാദിർ ഷാ റഹ്‌മാൻ, ജയൻ കൊടുങ്ങലൂർ, അമീർ പൂക്കോട്ടൂർ, സയ്യിദ് ധർമടം, യൂനുസ് തോട്ടത്തിൽ, നസീർ വളപുരം, നിഷാദ് കരിപ്പൂർ എന്നിവരെ തെരഞ്ഞെടുത്തു.

ഇതിനുപുറമെ കരീം കൊടുവള്ളി,
ഷാനവാസ് മുനമ്പത്ത്, ജോൺസൺ മാർക്കോസ്, സൈഫ് കായംകുളം, റഫീഖ് വെമ്പായം, അഷ്‌റഫ് കിഴുപുള്ളികര,ബഷീർ കോട്ടക്കൽ, ബാസ്റ്റിൻ ജോർജ്, മുഹമ്മദ് ഖാൻ, വിൻസെന്റ് ജോർജ്, നസീർ ഹനീഫ, കമറുദ്ധീൻ താമരകുളം, ബഷീർ കോട്ടയം, ബാബു കുട്ടി, ഷാജി മഠത്തിൽ, റിജോ ഡോമിനിക്, നാസർ വലപ്പാട്, ഷിഹാബ് കരിമ്പാറ, ഒമർ ഷരീഫ്, സിദ്ധിക്ക് കല്ലുപറമ്പൻ, സന്തോഷ് ബാബു, സിജോ ചാക്കോ, ജംഷാദ് തുവൂർ, റാസി കാരാണി, അലക്സ് കൊട്ടാരക്കര, സജീവൻ വള്ളികുന്നം, ഷിജു പാമ്പാടി, വൈശാഖ് കോഴിക്കോട്, ബിന്നി ജോസഫ്, സോണി പാറക്കൽ, മുത്തു വയനാട്, അജീഷ് ചെറുവട്ടൂർ, മൊയിദീൻ പാലക്കാട്, ഹരീന്ദ്രൻ കണ്ണൂർ, ജെയിൻ ജോഷ്വാ പത്തനംതിട്ട, അഷ്‌റഫ് മോയൻ, ബഷീർ ഇരുമ്പുഴി, ബാവ താനൂർ, ഹനീഫ മൂർക്കനാട്, ഇസ്മായിൽ കരോളം, കരീം കാനാപുരം, ഷാഫി തൃശൂർ, സിദീഖ് കോനാരി, ലത്തീഫ് കെ.സി., മെഹ്ബൂബ് ചെറിയവളപ്പിൽ, മുനീർ വാഴക്കാട്, മുസ്തഫ വാഫി പട്ടാമ്പി, നജ്മുദീൻ മഞ്ഞളാംകുഴി, നൗഷാദ് ചാക്കീരി, റഷീദ് ദയ, ഫസൽ റയാൻ, റസാഖ് വളക്കൈ, റിയാസ് തീരൂർക്കാട്, ഉസ്മാൻ പറമ്പിൽ, യാക്കൂബ് തില്ലങ്കേരി, യൂനുസ് താഴക്കോട്, റഹീം സോങ്കാൽ, നൂറുൽ അമീൻ തിരുവനന്തപുരം, ആഷിഖ് കൊല്ലം, കെ.ടി. അബൂബക്കർ മങ്കട, ഷാഹിദ് മാസ്റ്റർ എന്നിവരെയും കമ്മിറ്റി അംഗങ്ങളായി ഉൾപ്പെടുത്തി. വിവിധ ജില്ലകളിൽ നിന്നുള്ള വലിയൊരു സംഘമാണ് ഇതോടൊപ്പം കമ്മിറ്റിയിൽ പ്രവർത്തിക്കുന്നത്.

ചടങ്ങിൽ സംസാരിച്ച നേതാക്കൾ, പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ ഏകോപിതമായി ഉയർത്തിക്കൊണ്ടുപോകുന്നതിനും അവയ്ക്ക് ഫലപ്രദമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനും ശക്തമായ സംഘടന അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി. യുഡിഎഫിന്റെ രാഷ്ട്രീയ നിലപാടുകൾ ഗൾഫ് മേഖലയിൽ കൂടുതൽ ശക്തിപ്പെടുത്തുകയും പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുകയും ചെയ്യുന്നതിൽ പുതിയ കമ്മിറ്റി നിർണായക പങ്ക് വഹിക്കുമെന്ന് അവർ വ്യക്തമാക്കി.
പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ റിയാദിലെ യുഡിഎഫ് പ്രവർത്തനങ്ങൾ കൂടുതൽ സജീവമാകുമെന്ന പ്രതീക്ഷയാണ് പ്രവർത്തകരും അനുഭാവികളും പങ്കുവെക്കുന്നത്.

spot_img

Related Articles

Latest news