യുഡിഎഫ് തൃശൂർ ജില്ലാ കമ്മിറ്റി നിലവിൽ വന്നു.

റിയാദ്:ആസന്നമായ ലോക സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവാസ ലോകത്തുo യുഡിഎഫ് ജില്ലാ കമ്മിറ്റികൾ നിലവിൽ വന്നു.

ഇന്ത്യയിൽ മതേതരത്വവും ജനാധിപത്യവും , ഇന്ത്യയുടെ അഖണ്ഡതയും കാത്തുസൂക്ഷിക്കാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി രാജ്യത്തു ഭരണത്തിൽ വന്നേ മതിയാകു എന്ന മുദ്രവാക്യവുമായി ഇന്ത്യൻ നാഷണൽ കൊണ്ഗ്രെസ്സ് ന്റെ പോഷക സംഘടനയായ ഒഐസിസി യും ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ പോഷക സംഘടനയായ കെഎംസിസിയുടെയും നേതൃത്വത്തിൽ ആണ് യുഡിഎഫ് തൃശൂർ ജില്ലാ കമ്മിറ്റി നിലവിൽ വന്നത് .

ഒഐസിസി പ്രസിഡന്റ് നാസർ വലപ്പാട് യുഡിഎഫ് ചെയർമാൻ ആയും കെ.എം.സി.സി.സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട്
കബീർ വൈലത്തൂർ
യുഡിഫ് ജനറൽ കൺവീനറും
അൻസായി ഷൗക്കത്ത് (ഒഐസിസി ),
ജയൻ കൊടുങ്ങല്ലൂർ (ഒഐസിസി)
അൻഷാദ് കൈപ്പമംഗലം,
ഷാഫി കല്ലിങൽ എന്നിവർ വൈസ് ചെയർമാൻ മാരും
തൽഹത്ത് ഒഐസിസി,
ജമാൽ അറക്കൽ ഒഐസിസി,
മുഹമ്മദ് കുട്ടി മുള്ളൂർക്കര,അബ്ദുൽ ഖാദർ വെന്മേനാട്
എന്നിവർ കൺവീനർമാരും ആയുള്ള 51 അംഗ യുഡിഎഫ് കമ്മിറ്റിയാണ് നിലവിൽ വന്നത്.

ഏപ്രിൽ 19 വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് സബർമതി (ഒഐസിസി ഓഫീസ് ബത്ത )ഓഫീസിൽ വെച്ച് വിപുലമായ യുഡിഎഫ് കൺവെൻഷൻ നടത്താനും യുഡിഎഫ് തൃശൂർ ജില്ല കമ്മിറ്റി തീരുമാനിച്ചു.
യുഡിഎഫ് റിയാദ് സെൻട്രൽ കമ്മിറ്റി കോർഡിനേഷൻ കമ്മിറ്റി കൺവീനർ സുരേഷ് ശങ്കർ ആണ് യുഡിഎഫ് ത്രീശൂർ
ജില്ലാ കമ്മിറ്റി യെ പ്രഖ്യാപിച്ചത്. വരും ദിവസങ്ങളിൽ എല്ലാ യുഡിഎഫ് ജില്ലാ കമ്മിറ്റികളും നിലവിൽ വരുമെന്നും കൺവെൻഷനുകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

spot_img

Related Articles

Latest news