മുംബൈ: ബിജെപിക്കെതിരേ വിമര്‍ശനവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഭാരത് മാതാ കീ ജയ് എന്ന് വിളിച്ചതുകൊണ്ട് മാത്രം ബിജെപിക്കാര്‍ രാജ്യസ്നേഹികളാകില്ലെന്ന് ഉദ്ധവ് വിമര്‍ശനം നടത്തി.
ആര്‍എസ്എസ് ഒരിക്കലും സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടില്ല. ശിവസേനയെ ഹിന്ദുത്വം പഠിപ്പിക്കാന്‍ ബിജെപിയായിട്ടില്ലെന്നും സംസ്ഥാന നിയമസഭാ സമ്മേളനത്തിനിടെ ഉദ്ധവ് തുറന്നടിച്ചു.
ഗുജറാത്തിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തിന്റെ പേര് മാറ്റി നരേന്ദ്ര മോദി സ്റ്റേഡിയം എന്നാക്കിയതു കൊണ്ട് ഇനി അവിടെ നടക്കുന്ന ക്രിക്കറ്റ് മാച്ചുകളില്‍ ഇന്ത്യ പരാജയപ്പെടില്ലായിരിക്കുമെന്നും ഉദ്ധവ് പരിഹസിച്ചു.