ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് 122 കോടി രൂപ അറ്റാദായം

കൊച്ചി: ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ ത്രൈമാസാടിസ്ഥാനത്തില്‍ 18.2 ശതമാനം വളര്‍ച്ചയോടെ 122 കോടി രൂപയുടെ അറ്റാദായം കൈവരിച്ചു.

വാര്‍ഷികാടിസ്ഥാനത്തില്‍ 47.6 ശതമാനം വളര്‍ച്ചയോടെ 7,932 കോടി രൂപയുടെ വായ്പ വിതരണം നടത്തി. ആകെ വായ്പകള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 14 ശതമാനം വളര്‍ച്ചയോടെ 34,588 കോടി രൂപയിലെത്തി.

വാര്‍ഷികാടിസ്ഥാനത്തില്‍ 15.1 ശതമാനം വളര്‍ച്ചയോടെ നിക്ഷേപം 39,211 കോടി രൂപയിലെത്തി. വാര്‍ഷികാടിസ്ഥാനത്തില്‍ 22.1 ശതമാനം വളര്‍ച്ചയോടെ കറന്റ് അക്കൗണ്ട് സേവിംഗ്‌സ് അക്കൗണ്ട് നിക്ഷേപം 10,783 കോടി കോടി രൂപയിലെത്തി.

ആസ്തി ഗുണമേന്മയില്‍ പുരോഗതി കൈവരിച്ച് ആകെയുള്ള നിഷ്‌ക്രിയ ആസ്തികള്‍ 2.45 ശതമാനം ആയി കുറഞ്ഞു. മൊത്തം മൂലധന പര്യാപ്തതാ നിരക്ക് 21.4 ശതമാനത്തിലുമെത്തി.

രണ്ടാം പാദത്തില്‍ തങ്ങള്‍ മികച്ച വളര്‍ച്ച കൈവരിച്ചതായി ഉജ്ജീവന്‍ സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ സഞ്ജീവ് നൗട്ടിയാല്‍ പറഞ്ഞു. ബാങ്കിന്റെ ഭാവി വളര്‍ച്ചയ്ക്ക് മികച്ച പദ്ധതികളും ബ്രാഞ്ച് വിപുലീകരണവും പ്രധാന പങ്ക് വഹിക്കും. 2026 സാമ്പത്തിക വര്‍ഷത്തില്‍ വായ്പകളില്‍ ഏകദേശം 20 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

spot_img

Related Articles

Latest news