കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തില്‍ നിന്ന് വീണ് ചികിത്സയില്‍ കഴിയുന്ന ഉമ തോമസ് എം.എല്‍.എയുടെ ആരോഗ്യ നിലയില്‍ ആശാവഹമായ പുരോഗതിയാണെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു.രാവിലെ ഏഴ് മണിയോടെ കണ്ണ് തുറന്നു. മകനും ഡോക്ടര്‍മാരും സംസാരിച്ചതിനോട് പ്രതികരിച്ചു. കാലുകള്‍ അനക്കി. ചിരിച്ചുകൊണ്ട് മകന്റെ കൈ പിടിച്ചു എന്നും സംഘം വ്യക്തമാക്കി. ശ്വാസകോശത്തിലെ പരിക്കില്‍ നേരിയ പുരോഗതിയുണ്ട്. ശ്വാസകോശത്തിലെ ചതവും ഇന്‍ഫെക്ഷന്‍ ഇല്ലാതാക്കലുമാണ് ഇനിയുള്ള വെല്ലുവിളി. ഇപ്പോഴും വെന്റിലേറ്ററില്‍ തന്നെയാണെന്നും ഗുരുതര നില തരണം ചെയ്തില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.