തൃക്കാക്കര നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ഉമ തോമസ് മത്സരിക്കുമെന്ന് കെ.പി സി.സി പ്രസിഡൻ്റ് കെ.സുധാകരൻ .മുതിർന്ന നേതാക്കൾ ഒറ്റ പേരിലെത്തിയെന്നും ഔദ്യാഗിക പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്നും അദ്ധേഹം പറഞ്ഞു.
എൽ ഡി.എഫ് സ്ഥാനാർത്ഥിയെ സി.പി.എം ഇന്ന് ചേരുന്ന കേന്ദ്ര കമ്മിറ്റിയിൽ തീരുമാനിക്കും.
തൃക്കാക്കര അങ്കത്തിന് കച്ചകെട്ടി മുന്നണികള്‍, പതിനഞ്ചാം നിയമ സഭയുടെ കാലയളവിലെ ആദ്യ ഉപതെരഞ്ഞെടുപ്പിനാണ് മേയ് 31 ന് തൃക്കാക്കര തയ്യാറെടുക്കുന്നത്. സിറ്റിംഗ് എംഎല്‍ എ ആയിരുന്ന പി ടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്.
ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍. തുടര്‍ഭരണം കിട്ടിയ പിണറായി വിജയന്‍ സര്‍ക്കാരിനും പ്രതിപക്ഷത്തിനും ഒരുപോലെ നിര്‍ണായകമായൊരു ഉപതെരഞ്ഞെടുപ്പായിരിക്കും തൃക്കാക്കരയിലേത്. കോണ്‍ഗ്രസിന്റെ തട്ടകമായ മണ്ഡലത്തില്‍ ഒരു അട്ടിമറി വിജയം നേടാനായാല്‍ സര്‍ക്കാരിനതുണ്ടാക്കുന്നത് വലിയ നേട്ടമായിരിക്കും.
അതേസമയം, സീറ്റ് നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ സര്‍ക്കാരിനെതിരേ യുള്ള തങ്ങളുടെ പ്രചാരണങ്ങള്‍ക്ക് ജനകീയ അംഗീകാരം കിട്ടിയെന്ന തരത്തില്‍ ആഘോഷിക്കാന്‍ കോണ്‍ഗ്രസിന് കഴിയും. എന്നാല്‍, ട്വന്റി-20, ആം ആദ്മി പാര്‍ട്ടി, ബിജെപി എന്നിവരുടെ വെല്ലുവിളികള്‍ അത്ര നിസ്സാരമായി കാണാനും കഴിയില്ല.