18 വര്‍ഷത്തെ കാത്തിരിപ്പ്, ഒടുവില്‍ റഹീമിനെ കണ്ട് ഉമ്മയും ബന്ധുക്കളും

റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടാമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിനെ ഉമ്മയുള്‍പ്പെടെയുള്ള ബന്ധുക്കള്‍ സന്ദർശിച്ചു.ഉമ്മ ഫാത്തിമ, സഹോദരൻ, അമ്മാവൻ എന്നിവരെയാണ് റഹീം കണ്ടത്. 18 വർഷത്തിനിടെ ആദ്യമായാണ് കുടുംബവുമായുള്ള റഹീമിന്റെ കൂടിക്കാഴ്ച. ഉംറ നിർവഹിച്ച ശേഷം തിരിച്ച്‌ റിയാദിലെത്തിയ ഫാത്തിമ റിയാദ് അല്‍ഖർജ് റോഡിലെ അല്‍ ഇസ്ക്കാൻ ജയിലില്‍ എത്തിയാണ് റഹീമിനെ കണ്ടത്.ഉമ്മയും ബന്ധുക്കളും കഴിഞ്ഞ ദിവസം സൗദിയിലെത്തിയെങ്കിലും ഇവരെ റഹീം കണ്ടിരുന്നില്ല. ഉമ്മയെ ജയിലില്‍ വെച്ച്‌ കാണാൻ മനസ് അനുവദിക്കാത്തത് കൊണ്ടാണ് കാണാതിരുന്നതെന്നാണ് റഹീം അന്ന് പ്രതികരിച്ചത്.

ഉമ്മ വന്നെന്ന് അറിഞ്ഞപ്പോള്‍ തന്നെ എനിക്ക് രക്തസമ്മർദ്ദം ഉയരുന്നതിന്‍റെ ലക്ഷണമുണ്ടായി. അപ്പോള്‍ തന്നെ മരുന്ന് കഴിച്ചു. ഉമ്മയുടെ മനസില്‍ ഇന്നും 18 വർഷം മുമ്പ് സൗദിയിലേക്ക് തിരിച്ചപ്പോഴുള്ള മകന്‍റെ മുഖമാണ്. അത് അങ്ങനെ തന്നെ ഉണ്ടാവട്ടെ എന്നാണ് ആഗ്രഹിക്കുന്നതെന്ന് റഹീം അന്ന് സുഹൃത്തുക്കളോട് ഫോണില്‍ പറഞ്ഞത്.

ഈ മാസം 17നാണ് റഹീമിന്റെ മോചന ഉത്തരവ് സംബന്ധിച്ച ഫയല്‍ കോടതി പരിഗണിക്കുന്നത്. നേരത്തെ ഫയല്‍ പരിഗണിച്ച കോടതി ഇത് 17ലേക്ക് മാറ്റുകയായിരുന്നു. അന്ന് നിർണായക ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷ.

spot_img

Related Articles

Latest news