വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഉംറ സര്‍വ്വീസ് പുനഃസ്ഥാപിച്ചു

ഇന്ത്യയില്‍ നിന്ന് നേരിട്ട് അനുമതിയില്ല

റിയാദ്: വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടനം സൗദി അറേബ്യ പുനഃസ്ഥാപിച്ചു. ഇന്ത്യ ഉള്‍പ്പെടെ സൗദിയിലേക്ക് നേരിട്ട് വിമാന സര്‍വ്വീസ് ഇല്ലാത്ത രാജ്യങ്ങള്‍ക്ക് നേരിട്ട് അനുമതി നല്‍കിയിട്ടില്ല. ഇവ ഒഴികെയുള്ള രാജ്യങ്ങളില്‍ നിന്നാണ് തീര്‍ത്ഥാടകരെ അനുവദിക്കുക.

വിലക്കുള്ള രാജ്യങ്ങളൊഴികെയുള്ള രാജ്യങ്ങളിലെ ഉംറ തീര്‍ത്ഥാടകര്‍ക്ക് മുഹറം ഒന്ന് മുതല്‍ പ്രവേശനം നല്‍കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. നിലവില്‍ ഇന്ത്യ, പാകിസ്ഥാന്‍, ഇന്‍ഡോനേഷ്യ, ഈജിപ്ത്, തുര്‍ക്കി, അര്‍ജന്റീന, ബ്രസീല്‍, സൗത്ത് ആഫ്രിക്ക, ലബനോന്‍ തുടങ്ങിയ രാജ്യങ്ങളാണ് നിലവില്‍ നേരിട്ട് സൗദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങള്‍. ഇവ ഒഴികെയുള്ള മുഴുവന്‍ രാജ്യങ്ങളില്‍ നിന്നും തീര്‍ത്ഥാടകരെ സഊദി അറേബ്യ നേരിട്ട് സ്വീകരിക്കും.

സൗദി അംഗീകരിച്ച കൊവിഡ് വാക്സിന്‍ പൂര്‍ണമായും സ്വീകരിച്ചവര്‍ക്ക് മാത്രമാണ് അനുമതി നല്‍കുക. പതിനെട്ടു വയസിനു താഴെയുള്ളവര്‍ക്ക് അനുമതി നല്‍കുകയില്ല. സൗദി ഹജ്ജ് ഉംറ മന്ത്രാലയത്തിന് കീഴിലുള്ള അംഗീകൃത ഉംറ ഏജന്‍സികള്‍ മുഖേനയാണ് തീര്‍ത്ഥാടകര്‍ക്ക് അനുമതി നല്‍കുക.

spot_img

Related Articles

Latest news