ഉംറ തീര്‍ഥാടകര്‍ ഈ മാസം 29നകം സൗദി വിടണം; നിയമലംഘകര്‍ക്കെതിരെ നടപടി

റിയാദ്: ഉംറ തീർഥാടകർ ഈ മാസം 29നകം രാജ്യം വിടണമെന്ന് ഹജ്, ഉംറ മന്ത്രാലയം. ഹജ് തീർഥാടനത്തിന്റെ ഒരുക്കങ്ങള്‍ക്ക് മുന്നോടിയായാണ് നടപടി.ഇതിനകം ഉംറ വീസ ലഭിച്ചവർ ഈ മാസം 13നകം രാജ്യത്തു പ്രവേശിച്ച്‌ 29നകം മടങ്ങണമെന്നും നിർദേശിക്കുന്നു. 29ന് ശേഷം സൗദിയില്‍ തങ്ങുന്ന ഉംറ വിസക്കാരെ നിയമലംഘകരായി കണക്കാക്കി നടപടി സ്വീകരിക്കും.

നിശ്ചിത ദിവസത്തിനകം രാജ്യം വിടാത്ത തീർഥാടകരെക്കുറിച്ച്‌ വിവരം നല്‍കാത്ത ഉംറ സർവീസ് ഏജൻസികള്‍ക്ക് ആളൊന്നിന് ഒരു ലക്ഷം റിയാല്‍ വീതം പിഴ ചുമത്തുമെന്നും മുന്നറിയിപ്പുണ്ട്. നിയമലംഘനം ആവർത്തിച്ചാല്‍ ലൈസൻസ് റദ്ദാക്കുന്നത് ഉള്‍പ്പെടെ മറ്റു ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കുന്നു.

spot_img

Related Articles

Latest news