അനുമതി പത്രമില്ലാതെ ഉംറയ്‌ക്കെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി

ഉംറ കര്‍മം നിര്‍വഹിക്കുന്നതിനായി മസ്ജിദുല്‍ ഹറമിലേക്ക് വിശ്വാസികളുടെ ഒഴുക്ക് തുടങ്ങിയതോടെ അനുമതി പത്രമില്ലാതെ ഉംറക്കും ജുമുഅ – ജമാഅത്ത് നിസ്‌കാരങ്ങളിലും പങ്കെടുക്കാനെത്തുന്നവരെ കണ്ടെത്തുന്നതിനായി പ്രവേശന കവാടങ്ങളില്‍ പരിശോധന കര്‍ശനമാക്കിയതായി ഹജ്ജ്- ഉംറ മന്ത്രാലയം അറിയിച്ചു.

കൊറോണ വൈറസ് പടരുന്നത് നിയന്ത്രിക്കുന്നതിനും തീര്‍ഥാടകരുടെ സുരക്ഷ സംരക്ഷിക്കുന്നതിന്റെയും ഭാഗമായി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയെങ്കിലും നിരവധി പേര്‍ അനുമതിയില്ലാതെ കഴിഞ്ഞ ദിവസങ്ങളില്‍ എത്തിയതായി സഊദി ഡെപ്യൂട്ടി മന്ത്രി ഹജ്ജ്- ഉംറ മന്ത്രി ഡോ. അബ്ദുല്‍ ഫത്ത ബിന്‍ സുലൈമാന്‍ മഷാത് പറഞ്ഞു. തുടര്‍ നടപടികള്‍ക്കായി നിയമലംഘകരെ ബന്ധപ്പെട്ട അധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഹജ്ജ്- ഉംറ മന്ത്രാലയം പുറത്തിറക്കിയ ആപ്പ് വഴിയാണ് ഉംറ നിര്‍വഹിക്കുന്നതിനുള്ള അനുമതിക്കായി അപേക്ഷിക്കേണ്ടതെന്നും യാത്രക്ക് മുന്‍പ് പെര്‍മിറ്റ് നേടിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും വ്യാജ ഉംറ പെര്‍മിറ്റുകള്‍ നല്‍കുന്ന സ്ഥാപനങ്ങളുമായി ബന്ധപ്പെടരുതെന്നും മന്ത്രി പറഞ്ഞു.

spot_img

Related Articles

Latest news