ഉനൈസയിൽ സ്നേഹ സംഗമവും സമൂഹ നോമ്പുതുറയും നടത്തി

റിയാദ്: “വിശുദ്ധ ഖുർആൻ മാനവരാശിയുടെ വെളിച്ചം”എന്ന പ്രമേയത്തിലുള്ള ഇന്ത്യൻ കൾച്ചറൽ ഫൌണ്ടേഷൻ (ICF) റമളാൻ കാമ്പയിനിന്റെ ഭാഗമായി അൽ ഖസീമിലെ ഉനൈസയിൽ ICF,രിസാല സ്റ്റഡി സർക്കിൾ (RSC ) കർണാടക കൾച്ചറൽ ഫൌണ്ടേഷൻ (KCF) സെക്ട്ർ കമ്മിറ്റികൾ സംയുക്തമായി സ്നേഹ സംഗമവും സമൂഹ നോമ്പുതുറയും ബുർദ മജ്‌ലിസും നടത്തി ഈ വർഷത്തെ UAE ഗവർമെന്റിന്റെ റമളാൻ അഥിതിയും സമസ്ത മുശവറ അംഗവുമായ മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി സംഗമത്തിൽ മുഖ്യാഥിതിയായിരുന്നു.

അൽ അറീഫ് ഇസ്തിറാഹയിൽ നടന്ന ഇഫ്താർ സംഗമത്തിൽ മത ,സാമൂഹ്യ ,സാംസ്‌കാരിക,
രാഷ്ട്രീയ രംഗങ്ങളിലെ വിവിധ നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ മേഖലയിലെ നൂറുകണക്കിനാളുകൾ പങ്കെടുത്തു.

സംഗമത്തിൽ ICF അൽ ഖസീം സെൻട്രൽ പ്രസിഡണ്ട് ഹംസ മുസ്‌ലിയാർ കരുവാരക്കുണ്ട് അധ്യക്ഷനായിരുന്നു.
ഫസൽ മഞ്ചേശേരം സ്വാഗതവും
മുജീബ് സഖഫി മാളിയേകൾ സന്ദേശ പ്രഭാഷണവും നടത്തി.
ICF സെക്ടർ പ്രസിഡണ്ട് ഹുസ്സൈൻ ഹാജി മുഖ്യാതിഥിയെ ആദരിച്ചു.
സംഗമത്തിന്റെ വളണ്ടിയർ ക്യാപ്റ്റൻ
മുഹിയുദ്ധീൻ KCF ,RSC സോൺ മീഡിയ കൺവീനർ
സഫിയുള്ള എന്നിവർ ആശംസകൾ നേർന്നു
സെക്ടർ സെക്രട്ടറി അബ്ദുൽ ഗഫൂർ ഓമശ്ശേരി നന്ദി പറഞ്ഞു .

കാമ്പയിനോടനുബന്ധിച്ചു സെൻട്രലിൽ കീഴിലെ വിവിധ യൂണിറ്റുകളിൽ ഖുർആൻ പാരായണ പഠന ക്ലാസുകളും ,പ്രഭാഷണങ്ങളും
മദ്രസ വ്ദ്യാര്ഥികൾക്കും ഹാദിയ പഠിതാക്കൾക്കുമുള്ള നോമ്പ് തുറയും നടന്നു.കൂടാതെ ബുറൈദ ഉനൈസ്സ സെക്ടർ കേന്ദ്രങ്ങളിലും മറ്റു യൂണിറ്റ് കേന്ദ്രങ്ങളിലും റമളാൻ ഒന്ന് മുതലുള്ള നോമ്പ് തുറയും നടന്നു വരുന്നു.
നിരവധി കാരുണ്യ സേവന പ്രവർത്തനങ്ങളും
ഇസ്ലാമിക ചരിത്രഅനുസ്മരണങ്ങളും ഇതിനകം നടന്നു കഴിഞ്ഞു.

spot_img

Related Articles

Latest news