അനധികൃത മരുന്ന് ശേഖരം – ഗൗതം ഗംഭീറിന് ക്‌ളീൻ ചിറ്റ് നൽകിയതിനെതിരെ ഡൽഹി ഹൈക്കോടതി

ന്യൂ ഡൽഹി : അനധികൃത മരുന്ന് ശേഖരം – ഗൗതം ഗംഭീറിന് ക്‌ളീൻ ചിറ്റ് നൽകിയതിനെതിരെ ഡൽഹി ഹൈക്കോടതിയുടെ രൂക്ഷ വിമർശം. കോവിഡ് രോഗികൾക്ക് നൽകുന്ന ഫാബിഫ്‌ളൂ മരുന്നുകൾ അനധികൃതമായി സംഭരിച്ചു വിതരണം ചെയ്തതിനെതിരെ ഉയർന്നു വന്ന പരാതിയിൽ ഡൽഹി ഡ്രഗ് കൺട്രോൾ അധികൃതർ ക്‌ളീൻ ചിറ്റ് നൽകിയിരുന്നു.

ഡ്രഗ് കൺട്രോൾ അധികൃതർ നൽകിയ റിപ്പോർട്ടിന് അതെഴുതിയ കടലാസിന്റെ വില പോലുമില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം പ്രവർത്തികൾ തുടർന്നാൽ ആർക്കു വേണമെങ്കിലും മരുന്നുകൾ വാങ്ങി കൂട്ടി ഇഷ്ടമുള്ള രീതിയിൽ വിതരണം ചെയ്യാൻ സാധിക്കുമല്ലോ എന്നും കോടതി കുറ്റപ്പെടുത്തി.

മുൻ ക്രിക്കറ്റ് താരവും ബിജെപി എംപി യുമാണ് ഗൗതം ഗംഭീർ.

spot_img

Related Articles

Latest news